| Tuesday, 24th October 2023, 3:39 pm

ഇഷ്ടം തോന്നിയ ആളുകളെ വിജയ് കെട്ടിപ്പിടിക്കുമെന്ന് കേട്ടിട്ടുണ്ട്: അംജത് മൂസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ സിനിമയുടെ ലൊക്കേഷനിൽ വെച്ച് വിജയ് തന്നെ കെട്ടിപ്പിടിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും മാർഷ്യൽ ആർട്സ് പരിശീലകനുമായ അംജത് മൂസ. ഇഷ്ട്ടം തോന്നിയ ആളുകളെ വിജയ് കെട്ടിപിടിക്കുമെന്ന് താൻ കേട്ടിട്ടുണ്ടെന്നും അങ്ങനെയൊരു ഇഷ്ട്ടം തോന്നിയതുകൊണ്ടാവും തന്നെ കെട്ടിപിടിച്ചതെന്നും അംജത് കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്താണെന്നറിയില്ല അദ്ദേഹത്തിന് എന്നോട് ഇഷ്ടം തോന്നിയിട്ടുണ്ടാകും. ഇഷ്ടം തോന്നിയ ആളുകളെ വിജയ് കെട്ടിപ്പിടിക്കും എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഞാനത് നേരിട്ട് കണ്ട് അനുഭവിച്ചറിഞ്ഞു. സിനിമയിൽ അദ്ദേഹത്തിനെ ഞാൻ കൈ കൊണ്ട് കഴുത്തിൽ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ടല്ലോ, അങ്ങനെ പിടിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു വേദനയായിരുന്നു. പിടിക്കുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു കുഴപ്പമൊന്നുമില്ലല്ലോ എന്ന്. ഒരു കുഴപ്പവുമില്ല എന്നാണ് വിജയ് സാർ പറഞ്ഞത്,’ അംജത് മൂസ പറയുന്നു.

ഇതേ സമയം അംജത് അഭിനയിച്ച ലിയോ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സോഫീസില്‍ വലിയ ഹിറ്റായി മാറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്.

കഴിഞ്ഞ ദിവസം ആഗോള ബോക്‌സ് ഓഫീസില്‍ ലിയനാര്‍ഡോ ഡികാപ്രിയോ ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ ലിയോ പിന്നിലാക്കിയിരുന്നു. അമേരിക്കന്‍ മാഗസീനായ വെറൈറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ലിയോ 48.5 മില്യണ്‍ ഡോളറും കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ 44 മില്യണ്‍ ഡോളറുമാണ് വാരാന്ത്യത്തില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ഇന്ത്യന്‍ സിനിമയുടെ 2023ലര്‍ റെക്കോഡ് ആദ്യ ദിന കളക്ഷനുകളില്‍ ഒന്നായിരുന്നു ലിയോക്ക് ലഭിച്ചത്. രണ്ടാം ദിവസവും ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Amjath moosa about vijay attitude

We use cookies to give you the best possible experience. Learn more