| Saturday, 25th June 2016, 4:14 pm

അംജദ് സാബ്രിയുടെ കൊലയും റാഡിക്കല്‍ സലഫിസത്തിന്റെ ഒളിപ്പിച്ചുവെച്ച തോക്കും...

ഡൂള്‍ന്യൂസ് ഡെസ്‌ക്

 വഹാബിസം ആഴ്ന്ന് ഇറങ്ങിയ കേരളത്തിലെ തീവ്ര സലഫികളിലും കാണാം സംഗീതത്തോടും കലാരൂപങ്ങളോടുമുള്ള അസഹിഷ്ണുത. ഇത്തരം അസഹിഷ്ണുതയുടെ മൂര്‍ദ്ധ്യന്യാവസ്ഥകളിലാണ് അംജദ് സാബ്രിമാര്‍ കൊല്ലപ്പെടുന്നത്. രാഷ്ട്രീയ അധികാരമുള്ള ഇടങ്ങളില്‍ സ്‌റ്റേറ്റും അല്ലാത്ത ഇടങ്ങളില്‍ തീവ്രഗ്രൂപ്പുകളും വഹാബി ഭീകരത നടപ്പിലാക്കുന്നു. ഇനി ഇത് രണ്ടിനും സാഹചര്യമില്ലാത്ത ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇവര്‍ അള്‍ട്രാ സെക്യൂലറാവുന്നു എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. അള്‍ട്രാ സെക്യൂലറുകള്‍ക്ക് ഇഷ്ട വേദി തീവ്രസലഫികളുടേതാണെന്നത് ഇതിലെ മറ്റൊരു വൈരുദ്ധ്യവുമാണ്.


|ഒപ്പീനിയന്‍: നാസര്‍ മാലിക്|


“അംജദ് സാബ്രിയുടെ ഭൗതിക ശരീരം വഹിച്ചു വന്ന വാഹനത്തെ നോക്കി കണ്ണീര്‍ പൊഴിച്ച് നിന്നത് പതിനായിരങ്ങളാണ്. കനത്ത സുരക്ഷാ വലയത്തില്‍ കറാച്ചിയിലെ ഫുര്‍ഖാനിയ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും പാപ്പശേ നഗറില്‍ പിതാവിന്റെ ഖബറിനരികെ നടന്ന സംസ്‌കാര ചടങ്ങിലും പങ്കെടുക്കാനാവാതിരുന്ന പതിനായിരങ്ങള്‍ അവസാനമായി “ദൈവീക പ്രണയത്തിലേക്കും ഹുബ്ബ് റസൂലിന്റെ” മാധുര്യത്തിലേക്കും തങ്ങളെ കൈ പിടിച്ച് കൊണ്ട് പോയ പ്രിയ ഗായകന് അന്തിമോപചാരം അര്‍പ്പിക്കുന്ന രംഗം ആരുടെയും ഹൃദയം അലിയിപ്പിക്കുന്ന കാഴ്ചയാണ്.

അംജദ് സാബ്രിയുടെ മൃതശരീരം വഹിച്ചു കൊണ്ട് വരുന്ന ആംബുലന്‍സിന് ചുറ്റും നിന്നും പിറകെ ഓടിയും കയ്യിലേന്തിയ റോസാപൂദളങ്ങള്‍ വാഹനത്തിന് മുകളില്‍ എറിഞ്ഞും കണ്ണീര്‍ പൊഴിച്ചും തങ്ങളുടെ വിശുദ്ധ ഗായകന് അവര്‍ അവസാന യാത്രയയപ്പ് നല്‍കി. 17 വയസ്സ് തൊട്ട് 70 വയസ്സ് വരെ പ്രായമുള്ള ആയിരക്കണക്കിന് സ്ത്രീകളും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.

ദൈവിക പ്രണയത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായ ലാളിത്യത്തിന്റെ നിറകുടമായ അംജദ്‌സാബ്രിയെ പറ്റി തങ്ങള്‍ക്കുള്ള അനുഭവങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ തേങ്ങി കരഞ്ഞു

വൃദ്ധയായ ഒരു സ്ത്രീയുടെ വാക്കുകളാണിത് “റമദാന്റെ പകലാണ്, എല്ലാവരും നോമ്പുകാരാണ്. വിട്ടില്‍ എല്ലാ ജോലിയും തീര്‍ക്കേണ്ട സമയമാണ്. എന്നിട്ടും എല്ലാവരും ഇവിടെ അവനെ കാണാന്‍ നില്‍ക്കുന്നത് അതാണ് അവനോടുള്ള ഇഷ്ടം. ഞങ്ങളെയൊക്ക പ്രിയ സഹോദരന്‍, ജീവിതവും തന്റെ കഴിവും അല്ലാഹുവിനെ വാഴ്ത്തിപ്പാടാന്‍ മാറ്റിവെച്ചു ”

കേവലം ഒരു സെലിബ്രേറ്റിയോടുള്ള ആരാധന ഭ്രമത്തിന് അപ്പുറമായിരുന്നു അംജദ് സാബ്രി അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കിടയില്‍ എന്നതിന് ഇതില്‍ പരം എന്ത് ഉദാഹരണമാണ് വേണ്ടത് ?


അംജദ് സാബ്രി പാട്ടുകള്‍ പാടി നിര്‍ത്തുന്ന ഘട്ടത്തില്‍ ശ്രോതാക്കള്‍ ഒന്നടങ്കം കൈകള്‍ പൊക്കി പിടിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത സദസ്സിലെ സ്ഥിരം കാഴ്ചയായിരുന്നു. അത്രത്തോളം “ദിവ്യ പ്രണയം” നിറഞ്ഞൊഴുകുന്ന ആലാപനമായിരുന്നു സാബ്രിയുടെത്.


കലാകാരന്മാര്‍ ആദ്യമായല്ല കൊല്ലപ്പെടുന്നത് അതിന് വ്യക്തി വൈരാഗ്യത്തിനും കുടിപകക്കും സാമ്പത്തിക കാര്യത്തിനും അപ്പുറമുള്ള മാനങ്ങള്‍ ഉണ്ടാവാറില്ല. എന്നാല്‍ അംജദ് സാബ്രിയുടെ കൊലപാതകം സൂഫി പാരമ്പര്യത്തിന്റെ വഴികളെ അടിസ്ഥാനമാക്കി പരിശോധിക്കുബോള്‍ അതിന് മതപരവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തനിയാവര്‍ത്തന സ്വഭാവമുണ്ട്.

അംജദ് സാബ്രിയെ മുകളില്‍ സൂചിപ്പിച്ച ഒരു ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രത്യകത എന്താണോ അതിനോടുള്ള റാഡിക്കല്‍ ചിന്തധാരയുടെ വിപരീത വികാരമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു കാരണമാകുന്നതും. ഇവ രണ്ടിനെയും വേര്‍തിരിച്ചു എടുക്കുക എന്നതാണ് ഇന്നത്തെ മുസ്‌ലിം ലോകത്തെ ശ്രമകരമായ ജോലി.

ഇസ്‌ലാമിന് അകത്ത് നിന്ന് തന്നെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ എന്നാണോ ആത്മീയമായും രാഷ്ട്രീമായും വേര്‍തിരിക്കുന്നത് അന്നായിരിക്കും ഇസ്‌ലാമോഫോബിയോയുടെ അസ്തമയം.

നൂറ്റാണ്ടുകളുടെ ഖവ്വാലി സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ പ്രശസ്ത ഖവ്വാലി ഇതിഹാസങ്ങളായ അംജദ് സാബ്രി ബ്രദേഴ്‌സിലെ ഗുലാം ഫരീദ് സാബ്രിയുടെ മകനായി 1970 ഡിസംബര്‍ 22 നാണ് അംജദ് സാബ്രിയുടെ ജനനം. പിതാവില്‍ നിന്ന് തന്നെ ഖവ്വാലി അഭ്യസിച്ച അംജദ് സാബ്രി തന്റെ 12 വയസ്സില്‍ പിതാവിനൊപ്പം അരങ്ങേറ്റം കുറിച്ചു.

അടുത്തപേജില്‍ തുടരുന്നു


അംജദ് സാബ്രിയെ മുകളില്‍ സൂചിപ്പിച്ച ഒരു ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രത്യകത എന്താണോ അതിനോടുള്ള റാഡിക്കല്‍ ചിന്തധാരയുടെ വിപരീത വികാരമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു കാരണമാകുന്നതും. ഇവ രണ്ടിനെയും വേര്‍തിരിച്ചു എടുക്കുക എന്നതാണ് ഇന്നത്തെ മുസ്‌ലിം ലോകത്തെ ശ്രമകരമായ ജോലി.ഇസ്‌ലാമിന് അകത്ത് നിന്ന് തന്നെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ എന്നാണോ ആത്മീയമായും രാഷ്ട്രീമായും വേര്‍തിരിക്കുന്നത് അന്നായിരിക്കും ഇസ്‌ലാമോഫോബിയോയുടെ അസ്തമയം.


വളരെ പെട്ടന്ന് തന്നെ അദ്ദേഹം സൂഫി സംഗീതത്തിലും ഖവ്വാലി ഗാന ശാഖയിലും ലോക പ്രശസ്തനായി മാറി. പിതാവ് അടങ്ങിയ സാബ്രി ബ്രദേഴ്‌സിന്റെ പ്രശസ്തമായ ഖവ്വാലികളായ മെ തൊ ദീവാനീ ഖ്വആജകെ ദീവാനി, മേരാ കോയി നഹി ഹെ തേരെ സിവാ, ബര്‍ദോ ജോളി, യാ മുസ്തഫ തുടങ്ങിയ ഗാനങ്ങള്‍ അംജദ് തനത് ഈണവും പാരമ്പര്യവും കൈ വിടാതെ തന്റെതായ രീതിയില്‍ ആലപിച്ചപ്പോള്‍ സൂഫി സംഗീതാസ്വാദകരില്‍ അത് പുത്തന്‍ അനുഭവമായി. യൂറോപ്പിലും ആഫ്രിക്കയിലും അടക്കം അംജദ് സാബ്രി നിറഞ്ഞു നിന്നു.

ബര്‍ദോ ജോളിയടക്കം പുതുതലമുറയില്‍ നിന്നും അന്യം നിന്ന ഖവ്വാലികള്‍ അംജദ് സാബ്രി പുനരാവിഷ്‌ക്കരിച്ചതിലൂടെയാണ് പലരും അതിന്റെ മാധുര്യമറിയുന്നത്. ബോളിവുഡ് വരെയെത്തി അതിന്റെ അലയൊലികള്‍. അംജദ് സാബ്രി പാട്ടുകള്‍ പാടി നിര്‍ത്തുന്ന ഘട്ടത്തില്‍ ശ്രോതാക്കള്‍ ഒന്നടങ്കം കൈകള്‍ പൊക്കി പിടിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത സദസ്സിലെ സ്ഥിരം കാഴ്ചയായിരുന്നു. അത്രത്തോളം “ദിവ്യ പ്രണയം” നിറഞ്ഞൊഴുകുന്ന ആലാപനമായിരുന്നു സാബ്രിയുടെത്.

ജീവിതത്തിലും അദ്ദേഹം സ്‌നേഹവും നന്മയും മാത്രം കൈമുതലായ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അയല്‍ക്കാരും ഒരേ സ്വരത്തില്‍ നെടുവീര്‍പ്പോടെ പറയുന്നു. നാട്ടിലെ കുട്ടികള്‍ക്ക് ഒപ്പം കാരംസും ക്രിക്കറ്റും കളിക്കുന്ന, പോവുന്ന വഴിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി തട്ട് കടയില്‍ നിന്ന് ചായ കഴിക്കുന്ന, എല്ലാവരെയും ഒരു പോലെ കാണുന്ന അംജദ് സാബ്രി നാട്ടുകാര്‍ക്ക് എല്ലാം സ്വന്തം വീട്ടിലെ അംഗത്തെ പോലെയായിരുന്നുവെന്ന് നാട്ടുകാര്‍ ഒന്നടങ്കം വിങ്ങി പൊട്ടി പറയുന്നു. ഇങ്ങനെയുള്ള തീര്‍ത്തും നിരുപദ്രവാകാരിയായ ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത മനുഷ്യ സ്‌നേഹിയായ ഒരു കലാകാരനെ എന്തിന് കൊന്നു? ഏതൊരാളും ഉത്തരം തേടുന്ന ചോദ്യമാണിത്.


അല്ലാഹുവിനെ പ്രണയ ഭാജനമായും പ്രണയിനിയായും വര്‍ണ്ണിക്കുക, അങ്ങിനെ പാടുക, ദൈവീക പ്രണയത്തെ അതിന്റെ ലഹരിയെ, വീഞ്ഞുമായി ഉപമിക്കുക ഇവയെല്ലാം സൂഫി ചിന്താധാരയിലെ സാഹിത്യ സവിശേഷതകളാണ്. ഒന്നും കാംക്ഷികാതെ ദൈവത്തെ പ്രണയിക്കുക എന്ന് സദാ ഉണര്‍ത്തുന്ന സൂഫികളെ പല വെളിപാടും അതത് കാലത്തുള്ള പുരോഹിത വര്‍ഗ്ഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ സൂഫികള്‍ കൊടിയ പീഡനത്തിനും വധ ശിക്ഷക്കും വരെ ഇരയായിട്ടുണ്ട്.


ഖവ്വാലി ഗാന ശാഖകളില്‍ പാടുന്ന പല സൂഫി കലാമുകളും ആദ്യ കാലങ്ങള്‍ തൊട്ടേ പൗരോഹത്യമതം അതി ശക്തമായ രീതിയില്‍ എതിര്‍ക്കുകയും അത്തരം കവിതകള്‍ എഴുതുന്നവരെ മതനിന്ദാ കുറ്റം ആരോപിച്ച് കടുത്ത ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അത്തരം ഒരു ആരോപണം ഉന്നയിച്ചു അംജദ് സാബ്രിക്ക് എതിരെ പാക്കിസ്ഥാനില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

അതിന് പിറകെയാണ് അംജദ് സാബ്രി പാക് അനുകൂല താലിബാന്‍ എന്നവകാശപ്പെടുന്ന തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്. ഇവ ചേര്‍ത്ത് വായിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം അംജദ് സാബ്രിയുടെ കൊലക്ക് പിന്നിലെ ചേതോ വികാരവും അതിന്റെ ആശയ പാശ്ചാത്തലവും എന്തെന്നത്.

അല്ലാഹുവിനെ പ്രണയ ഭാജനമായും പ്രണയിനിയായും വര്‍ണ്ണിക്കുക, അങ്ങിനെ പാടുക, ദൈവീക പ്രണയത്തെ അതിന്റെ ലഹരിയെ, വീഞ്ഞുമായി ഉപമിക്കുക ഇവയെല്ലാം സൂഫി ചിന്താധാരയിലെ സാഹിത്യ സവിശേഷതകളാണ്. ഒന്നും കാംക്ഷികാതെ ദൈവത്തെ പ്രണയിക്കുക എന്ന് സദാ ഉണര്‍ത്തുന്ന സൂഫികളെ പല വെളിപാടും അതത് കാലത്തുള്ള പുരോഹിത വര്‍ഗ്ഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ സൂഫികള്‍ കൊടിയ പീഡനത്തിനും വധ ശിക്ഷക്കും വരെ ഇരയായിട്ടുണ്ട്.

തസവ്വുഫിന്റെ (സൂഫിസം) മാര്‍ഗ്ഗം ഇസ്‌ലാമിന് അന്യമെന്ന് വാദിച്ചു കൊണ്ട് വഹാബി പ്രസ്ഥാനം രാഷ്ട്രീയമായി ഇസ്‌ലമിനെ ഹൈജാക്ക് ചെയ്ത ഒരു നൂറ്റാണ്ട് തൊട്ട് ഇങ്ങോട്ട് ലോകമൊട്ടുക്കും വഹാബി ആശയം പിന്‍പറ്റുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ “ക്ലാസിക്കല്‍ ഇസ്‌ലാമിനെ” മതനിന്ദ ആരോപിച്ച് കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഒടുവിലെ ഇരയാണ് അംജദ് സാബ്രി

അടുത്തപേജില്‍ തുടരുന്നു


ഖവ്വാലി ഗാന ശാഖകളില്‍ പാടുന്ന പല സൂഫി കലാമുകളും ആദ്യ കാലങ്ങള്‍ തൊട്ടേ പൗരോഹത്യമതം അതി ശക്തമായ രീതിയില്‍ എതിര്‍ക്കുകയും അത്തരം കവിതകള്‍ എഴുതുന്നവരെ മതനിന്ദാ കുറ്റം ആരോപിച്ച് കടുത്ത ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അത്തരം ഒരു ആരോപണം ഉന്നയിച്ചു അംജദ് സാബ്രിക്ക് എതിരെ പാക്കിസ്ഥാനില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.


ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ വഹാബിസം പിടി മുറുക്കും മുന്‍പ് സുന്നി-ശിയാ അന്തരം വളരെ നേര്‍ത്തതായിരുന്നു. സുന്നി എന്ന വാക്ക് പോലും വാഹബിസം ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിനു വിരുദ്ധമാണ് കാര്യങ്ങള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തസവുഫ് അനിസ്‌ലാമികമാണെന്ന് പറഞ്ഞു വഹാബിസം പൂര്‍ണ്ണമായും തള്ളികളയുമ്പോള്‍ പരമ്പരാഗത സുന്നീ വിശ്വാസികള്‍ ഇന്നും സൂഫിസത്തെ ഇസ്‌ലാമിക ആത്മീയതയുടെ സത്തയായി തന്നെ കാണുന്നുവെന്നതും അതില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നതും.

പിന്നെ ഏത് അര്‍ത്ഥത്തിലാണ് വഹാബിസം ആഗോള തലത്തില്‍ സുന്നികള്‍ തങ്ങളാണെന്ന് വാദിക്കുന്നത്? നമുക്ക് സുപരിചിതമായ ഇന്ത്യന്‍ സുന്നികളിലേക്കും വിശിഷ്യാ കേരളത്തിലെക്കും വരാം. ആദ്യ കാലം തൊട്ടെ സൂഫിസത്തോടും ക്ലാസിക്കല്‍ ഇസ്‌ലാമിനോടും ചേര്‍ന്ന് നില്‍ക്കുന്ന, അതിനെ നെഞ്ചിലേറ്റിയ പാരമ്പര്യമാണ് കേരളത്തിലെ സുന്നികള്‍ക്കുള്ളത്.

ദര്‍ഗകളും അഹ്‌ലുബൈത്തിനെ ബഹുമാനിക്കലും ശിയാ/അനിസ്‌ലാമിക ആചാരങ്ങളാണ് ഇവയെന്ന് ഇന്ന് വഹാബിസവും വഹാബിസം പിടിമുറുക്കിയ തീവ്രസലഫികളും പറയുന്നു. എന്നാല്‍ ഇത്തരം ആത്മീയമായ വിശ്വാസ ധാരയില്‍ സൂഫിസവും അഹ്ലുബൈത്തും മുറുകെ പിടിച്ചാണ് യാദാസ്തീക സുന്നികള്‍ വരെ മുന്നോട്ട് പോകുന്നത്.

ശിയാഇസം ഇന്നും ശക്തമായി വേരൂന്നിയിട്ടില്ലാത്ത കേരളത്തിന്റെ മണ്ണില്‍ ഇത്തരം ഗാഡമായ ബന്ധം സുന്നികള്‍ ശിയാഇസവുമായി പുലര്‍ത്തുന്നുവെങ്കില്‍ അതിനര്‍ത്ഥം സുന്നി എന്നതിന് വഹാബിസം കല്‍പ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ക്ക് അപ്പുറം പലതും ഉണ്ടെന്നതാണ്. മുഹിയുദ്ധീന്‍ മാലയും നഫീസത്ത് മാലയും കര്‍ബ്ബലയിലെ വേദനയുമെല്ലാം കേരള സുന്നികള്‍ക്ക് അന്നും ഇന്നും സ്വീകാര്യമാണ്. എന്നാല്‍ ഇത്തരം ക്ലാസിക്കല്‍ ഇസ്‌ലാം ധാരയോട് വഹാബിസവും അവര്‍ പിടിമുറുക്കിയ കേരളത്തിലെ തീവ്രസലഫികളും പുറം തിരിഞ്ഞു നില്‍ക്കുകയും അവയെ മതനിന്ദയായി മുദ്ര കുത്തുകയും ചെയ്യുന്നത് എങ്ങിനെ സുന്നി-ശീയാ അന്തരത്തില്‍ വരും?


ഖവ്വാലി ഗാന ശാഖകളില്‍ പാടുന്ന പല സൂഫി കലാമുകളും ആദ്യ കാലങ്ങള്‍ തൊട്ടേ പൗരോഹത്യമതം അതി ശക്തമായ രീതിയില്‍ എതിര്‍ക്കുകയും അത്തരം കവിതകള്‍ എഴുതുന്നവരെ മതനിന്ദാ കുറ്റം ആരോപിച്ച് കടുത്ത ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അത്തരം ഒരു ആരോപണം ഉന്നയിച്ചു അംജദ് സാബ്രിക്ക് എതിരെ പാക്കിസ്ഥാനില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.


തസവ്വുഫ്, അഹ്‌ലുബൈത് അടക്കമുള്ള വിശ്വാസ പ്രമാണങ്ങളില്‍ സുന്നി-ശീയാ കാഴ്ചപ്പാട് സമാനമാണ് ലോകത്ത് പലയിടത്തും എന്നതാണ് സത്യം. എന്നാല്‍ ഇത്തരം സുന്നികളെ ശിയാ എന്ന് മുദ്ര കുത്തി ഇസ്‌ലാമിന് പുറത്തായവര്‍ എന്ന് വരുത്തി തീര്‍ക്കുന്നതില്‍ വഹാബിസം കുറച്ച് എങ്കിലും വിജയിച്ചു. അതിന്റെ ഭാഗമാണ് ക്ലാസിക്കല്‍ ഇസ്‌ലം എന്നതിന്റെ പല ഭാഗങ്ങളും കേരളത്തില്‍ നിന്നു പോലും അന്യമായതും സുന്നി ഗ്രൂപ്പുകളില്‍ പോലും സംഗീതം ഹറാം ആയതും.

വഹാബിസം ആഴ്ന്ന് ഇറങ്ങിയ കേരളത്തിലെ തീവ്ര സലഫികളിലും കാണാം സംഗീതത്തോടും കലാരൂപങ്ങളോടുമുള്ള അസഹിഷ്ണുത. ഇത്തരം അസഹിഷ്ണുതയുടെ മൂര്‍ദ്ധ്യന്യാവസ്ഥകളിലാണ് അംജദ് സാബ്രിമാര്‍ കൊല്ലപ്പെടുന്നത്. രാഷ്ട്രീയ അധികാരമുള്ള ഇടങ്ങളില്‍ സ്‌റ്റേറ്റും അല്ലാത്ത ഇടങ്ങളില്‍ തീവ്രഗ്രൂപ്പുകളും വഹാബി ഭീകരത നടപ്പിലാക്കുന്നു. ഇനി ഇത് രണ്ടിനും സാഹചര്യമില്ലാത്ത ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഇവര്‍ അള്‍ട്രാ സെക്യൂലറാവുന്നു എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. അള്‍ട്രാ സെക്യൂലറുകള്‍ക്ക് ഇഷ്ട വേദി തീവ്രസലഫികളുടേതാണെന്നത് ഇതിലെ മറ്റൊരു വൈരുദ്ധ്യവുമാണ്.

വിവിധ തരത്തില്‍ പിടിമുറുക്കിയ റാഡിക്കല്‍ വഹാബിസത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതില്‍ മുസ്‌ലിം ലോകം പരാജയപ്പെട്ടതാണ് ഇന്ന് മുസ്‌ലീങ്ങള്‍ നേരിടുന്ന ഫോബിയോക്കും അപരത്വത്തിനും കാരണം. തങ്ങളുടെ ആശയത്തിന് അപ്പുറം ദൈവീകമായ വഴിയില്‍ ഇസ്‌ലാം മത വിശ്വാസി സഞ്ചരിച്ചാല്‍ പോലും അവരെ നിഷ്‌കരുണം വധിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ മനുഷ്യ രാശിക്ക് തന്നെ ഭീഷണിയാണ്. അതില്‍ നിന്നും ആരെക്കാളും നന്നായി ലോകത്തെ രക്ഷിക്കാന്‍ കഴിയുന്നതും ഇസ്‌ലാമിന്റെ ശരിയായ വിവക്ഷ അറിഞ്ഞ മുസ്‌ലിം സമൂഹത്തിനാണ്. അംജദ് സാബ്രിയുടെ ദാരുണ മരണം അത്തരം ചര്‍ച്ചകള്‍ക്ക് കൂടി വഴി തുറക്കട്ടെ!

##നാസര്‍ മാലിക്

(സംഗീത സംവിധായകനാണ് ലേഖകന്‍)

We use cookies to give you the best possible experience. Learn more