ന്യൂദല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് സമ്മതിച്ച് അമിത്ഷാ. ഒഡീഷയില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ചിലപ്പോള്‍ തെറ്റ് സംഭവിച്ചിരിക്കാം. പക്ഷെ സര്‍ക്കാരിന് എപ്പോഴും പ്രതിബദ്ധതയുണ്ട്,’ അമിത് ഷാ പറഞ്ഞു.
വിദേശത്തിരുന്ന് കൊവിഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്നും അദ്ദേഹം സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് ചോദിച്ചു.
‘രാജ്യം കൊവിഡിനെ നേരിടുമ്പോള്‍ ചിലര്‍ വിദേശത്തിരുന്ന് കൊവിഡിനെ നേരിടേണ്ടതെങ്ങനെയാണെന്ന് ചാനലുകളിലൂടെ അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു. അവര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല,’ രാഹുല്‍ പറഞ്ഞു.
കൊവിഡിനെകുറിച്ച് രാഹുല്‍ഗാന്ധി വ്യത്യസ്ത മേഖലയിലുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കേരളം, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദേശങ്ങള്‍ ചോദിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും കേന്ദ്രം ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദിസര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷയിലും പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലടക്കം നിരവധി മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ