| Tuesday, 3rd December 2019, 6:39 pm

കേരളത്തിലെ 120 ബി.ജെ.പി പ്രവര്‍ത്തകരെ ഇടതുപക്ഷം വധിച്ചന്നെ് അമിത്ഷാ; സഭയില്‍ നടുത്തളത്തിലിറങ്ങി ഇടതുപക്ഷ അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ 120 ബി.ജെ.പി പ്രവര്‍ത്തകരെ ഇടതുപക്ഷം വധിച്ചെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. എസ്.പി.ജി സുരക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കിടെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ ബഹളത്തിനിടയാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച്ചയും എസ്.പി.ജി സുരക്ഷാ ഭേദഗതിയെ എതിര്‍ത്തും സി.പി.ഐ.എം ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് സി.പി.ഐ.എം അംഗം കെ.കെ രാഗേഷ് സഭയില്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയായാണ് അമിത്ഷാ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തിയത്. ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്നായിരുന്നു അമിത്ഷായുടെ ആരോപണം.

കേരളത്തില്‍ ബി.ജെ.പിയുടെ 120 പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോണ്‍ഗ്രസ് വരുമ്പോഴും സി.പി.ഐ.എം വരുമ്പോഴും കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വധിക്കുകയാണെന്നുമായിരുന്നു അമിത് ഷായുടെ ആരോപണം.

ഇതിന് പിന്നാലെ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍ എഴുന്നേറ്റ് നിന്നു. കെ.കെ രാഗേഷ് എം.പി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പിന്നാലെ അമിത്ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ട് സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more