ന്യൂദല്‍ഹി: കേരളത്തിലെ 120 ബി.ജെ.പി പ്രവര്‍ത്തകരെ ഇടതുപക്ഷം വധിച്ചെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. എസ്.പി.ജി സുരക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ചക്കിടെയായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ച്ചയും എസ്.പി.ജി സുരക്ഷാ ഭേദഗതിയെ എതിര്‍ത്തും സി.പി.ഐ.എം ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് സി.പി.ഐ.എം അംഗം കെ.കെ രാഗേഷ് സഭയില്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയായാണ് അമിത്ഷാ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തിയത്. ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാന്‍ അവകാശമില്ലെന്നായിരുന്നു അമിത്ഷായുടെ ആരോപണം.