അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച നാല് പേരെ അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത്ഷായുടെ പേരിൽ തന്നെ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ചാണ് ഇവർ വ്യാജവാർത്ത പ്രചരിപ്പിച്ചത്.
ക്രൈം ബ്രാഞ്ച് നാല് പേരെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് പൊലീസ് സ്പെഷ്യൽ കമ്മീഷണർ അജയ് തോമർ പറഞ്ഞു. അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ട്വിറ്ററിൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്തതിനെ തുടർന്ന് തനിക്ക് യാതൊരു രീതിയിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും പറഞ്ഞ് അമിത് ഷാ തന്നെ രംഗത്തെത്തിയിരുന്നു. ഗുരുതര അസുഖം ബാധിച്ച് താന്‍ ചികിത്സയിലാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
‘ഞാന്‍ പൂര്‍ണആരോഗ്യവാനാണ്.അസുഖബാധിതനാണെന്നതരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ചിലയാളുകള്‍ എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വാസ്തവത്തില്‍ ചിലര്‍ എന്റെ മരണത്തിന് ആശംസകള്‍ പോലും ട്വീറ്റ് ചെയ്തു. എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക