കേന്ദ്രം കര്‍ണാടകയ്ക്ക് നല്‍കിയ ഫണ്ടെല്ലാം സിദ്ധരാമയ്യ മുക്കി: ആരോപണവുമായി അമിത് ഷാ
national news
കേന്ദ്രം കര്‍ണാടകയ്ക്ക് നല്‍കിയ ഫണ്ടെല്ലാം സിദ്ധരാമയ്യ മുക്കി: ആരോപണവുമായി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 1:24 pm

കോപ്പല്‍: കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് നല്‍കിയ ഫണ്ടെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം പോക്കറ്റിലാക്കിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

“” 13 ാം ധനകമ്മീഷനില്‍ കര്‍ണാടകയ്ക്ക് 88,583 രൂപയായിരുന്നു ലഭിച്ചത്. അത് 2,19,506 കോടിയാക്കി ഉയര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അനുവദിച്ച എല്ലാ ഫണ്ടും സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ സര്‍ക്കാരും പോക്കറ്റിലാക്കി- കോപ്പലില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ പറഞ്ഞു.


Dont Miss തീരപരിപാലന ഭേദഗതി വിജ്ഞാപനം; മത്സ്യത്തൊഴിലാളി സംരക്ഷണത്തിന്റെ മറവില്‍ ടൂറിസ്റ്റ്- കുത്തക നിര്‍മാണ മാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം


സിദ്ധരാമയ്യ സര്‍ക്കാരിന് കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം വര്‍ധിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ജോലിയോ വൈദ്യുദിയോ നല്‍കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി കയ്യില്‍കെട്ടി നടക്കുന്ന്ത 40 ലക്ഷത്തിന്റെ വാച്ചാണ്. ഇതില്‍ നിന്നും എന്തുമാത്രം അഴിമതി അദ്ദേഹം നടത്തുവെന്ന് വെളിവാകുമെന്നും അമിത് ഷാ പറഞ്ഞു.

സുരക്ഷിതമായ ഒരു സീറ്റ് നോക്കി മുഖ്യമന്ത്രി ഓടുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ കാണാന്‍ സാധിക്കുന്നത്. അഴിമതി, ബലാത്സംഗം, ആത്മഹത്യ തുടങ്ങിയവയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചതാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടമെന്നും ഷാ പരിഹസിച്ചു. എന്നിട്ടും സിദ്ധരാമയ്യയെ വെച്ച് തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് രാഹുല്‍ കരുതിയിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.