ന്യൂദല്‍ഹി: അഭിനയപ്രതിഭ അമിതാഭ് ബച്ചന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരം. ചൊവ്വാഴ്ചയാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ബച്ചനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘രണ്ടു തലമുറകളെ ത്രസിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത അതുല്യപ്രതിഭ അമിതാഭ് ബച്ചനെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ആളുകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.’ പ്രകാശ് ജാവദേക്കറുടെ വാക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിതാഭ് ബച്ചനെയും ടാഗ് ചെയ്താണ് മന്ത്രി ട്വിറ്ററില്‍ അഭിനന്ദനമറിയിച്ചത്. പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ ദാദാസാഹേബ് ഫാല്‍ക്കേ ഇന്ത്യന്‍ സിനിമയുടെ പിതാവെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ ഫാല്‍ക്കേയുടെ പേരില്‍ നല്‍കിവരുന്നതാണ് പുരസ്‌ക്കാരം.
ആലിയാ ഭട്ടിനും രണ്‍ബീര്‍ കബൂറിനുമൊപ്പം ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിലാണ് ബച്ചന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആലിയയ്ക്കും രണ്‍ബീറിനുമൊപ്പം ഒരുമിക്കുന്ന ബച്ചന്റെ ആദ്യ പടമാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കരണ്‍ ജോഹറാണ് ധര്‍മ പ്രൊഡക്ഷന്റ ബാനറില്‍ ബ്രഹ്മാസ്ത്ര നിര്‍മിക്കുന്നത്. 2020 ല്‍ പടം റിലീസിനെത്തും. ബ്രഹ്മാസ്ത്രയ്ക്കു പുറമെ ജൂണ്ഡ്, ചെഹ്രെ, ഗുലാബോ സിത്താബോ എന്നിവയാണ് ബച്ചന്റ പുറത്തിറങ്ങാനിരിക്കുന്ന മറ്റു സിനിമകള്‍.
WATCH THIS VIDEO: