അമിതാഭ് ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 81കാരനായ ബച്ചന്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നുള്ള വാര്‍ത്തക്ള്‍ വ്യാജമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ക്രിക്കറ്റ് മത്സരം കാണാന്‍ താരം നേരിട്ടെത്തുകയും ചെയ്തു.
വെള്ളിയാഴ്ച മുംബൈ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാനെത്തിയതാണ് താരം. മകനും നടനുമായ അഭിഷേക് ബച്ചനോടൊപ്പമെത്തിയ ബിഗ് ബി, ആന്‍ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാഝി മുംബൈയും ടൈഗേഴസ് ഓഫ് കൊല്‍ക്കത്തയും തമ്മിലുള്ള മത്സരശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബച്ചന്‍.
വെള്ളിയാഴ്ചയാണ് മുംബൈയിലെ കോകിലാബീന്‍ ആശുപത്രിയില്‍ താരം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന വാര്‍ത്തകള്‍ വന്നത്. ഇതിന് ശേഷം വൈകുന്നേരം നടന്ന ഫൈനല്‍ മത്സരം കാണാനെത്തിയ ബച്ചനോട് ആരോഗ്യമൊക്കെ എങ്ങനെയാണെന്ന് ഇന്‍സ്റ്റഗ്രാം ബ്ലോഗ് പേജായ വൈറല്‍ഭയാനിയുടെ ചോദ്യത്തിന് എല്ലാം നല്ലതാണെന്ന് ചൂണ്ടികാണിക്കുകയും, അത് വ്യാജവാര്‍ത്തയായിരുന്നു എന്ന് പറയുകയും ചെയ്തു.
മകന്‍ അഭിഷേക് ബച്ചന്റെ ടീമായ മാഝി മുംബൈയുടെ മത്സരം കാണാനെത്തിയതാണ് അമിതാഭ് ബച്ചന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എ.ഡിയാണ് താരത്തിന്റെ അടുത്ത ചിത്രം. പികുവിന് ശേഷം ദീപിക പദുകോണും അമിതാഭ് ബച്ചനും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രഭാസാണ് ചിത്രത്തിലെ നായകന്‍.
Content Highlight: Amithabh Bachchan says fake news that he undergone for angioplasty