തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ മുൻ ഡി.എം.എം.ആർ.സി ചെയർമാൻ ഇ.ശ്രീധരനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
”തനിക്ക് 56 വയസ് ആയി. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന്. പക്ഷേ ഈ പ്രായത്തിലും ഇ.ശ്രീധരന്റെ ചുറുചുറുക്കും ആവേശവും കാണുമ്പോൾ, ഈ നാടിന് വേണ്ടിയിട്ടുള്ള അദ്ദേഹത്തിന്റെ സമർപ്പണം കാണുമ്പോൾ അദ്ദേഹത്തിന് മുന്നിൽ നമസ്കരിക്കാനാണ് തോന്നുന്നത്,” അമിത് ഷാ പറഞ്ഞു.
ഇ. ശ്രീധരൻ ബി.ജെ.പിയിലേക്ക് ചേർന്നത് അഭിമാനമാണെന്നും അമിത് ഷാ പറഞ്ഞു. മാറി മാറി കേരളം ഭരിച്ച എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകൾ കേരളത്തെ രാഷ്ട്രീയ അക്രമത്തിന്റെ നാടാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു . ഡോളർക്കടത്ത് കേസിനെകുറിച്ചും അമിത് ഷാ വിജയയാത്രയുടെ സമാപന വേദിയിൽ വിമർശനം ഉന്നയിച്ചു.
”ഡോളർകടത്ത് കേസിലെ മുഖ്യപ്രതി നിങ്ങളുടെ ഓഫീസിൽ ജോലി ചെയ്തയാളാണോ അല്ലയോ എന്ന് മുഖ്യമന്ത്രി പറയണം. നിങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തിൽ ജോലി നൽകിയില്ലേ,” അമിത് ഷാ ചോദിച്ചു.
അതിനിടെ ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയ ജീവിതത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് വിജയയാത്രയുടെ സമാപന വേളയിൽ ഇ.ശ്രീധരൻ പറഞ്ഞു. കേരളത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amith Shah Speech in Kerala During Vijayayatra