2019 തെരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം; ബാബാ രാംദേവിനോട് അമിത് ഷാ
National
2019 തെരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം; ബാബാ രാംദേവിനോട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th June 2018, 9:25 pm

ന്യൂദല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യോഗാചാര്യന്‍ ബാബ രാംദേവിനെ കണ്ടു. ബി.ജെ.പിയുടെ “സമ്പര്‍ക്ക് ഫോര്‍ സമര്‍താന്‍” എന്ന പദ്ധതിയുടെ ഭാഗമായാണ് അമിത് ഷാ ബാബാ രാംദേവിനെ കണ്ടത്.

“”ബാബയുടെ പിന്തുണ അഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹത്തെ കാണാനെത്തിയത്. അദ്ദേഹം എല്ലാം ക്ഷമയോടെ കേട്ടിട്ടുണ്ട്, ഞങ്ങളുടെ പ്രവര്‍ത്തനങ്ങൾ ഞാന്‍ അദ്ദേഹത്തിന്‌ വിവരിച്ച് കൊടുത്തു””, അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

ബാബാ രാംദേവിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ കോടിക്കണക്കിനുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സമ്പര്‍ക്ക് ഫോര്‍ സാമര്‍തന്‍ പദ്ധതിയുടെ ഭാഗമായി ബാബ രാംദേവിനെ പോലെയുള്ള 50ഓളം പ്രമുഖരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

മുന്‍ കരസേനാ മേധാവി ജനറല്‍ ധല്‍ബീര്‍ സിങ്ങ്, ഭരണഘടനാ വിദഗ്ധൻ സുഭാഷ് കശ്യപ്, ക്രിക്കറ്റ് താരം കപില്‍ ദേവ് എന്നിവരെ നേരത്തെ തന്നെ അമിത് ഷാ പദ്ധതിയുടെ ഭാഗമായി കണ്ടിരുന്നു.

മുന്‍പ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാബാ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നു. 2014ല്‍ പിന്തുണച്ച എല്ലാവരേയും കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.