| Tuesday, 12th February 2019, 9:01 am

യുപിയിലും ഗുജാറാത്തിലും പരീക്ഷിച്ച 'പേജ് പ്രമുഖ്' പദ്ധതി കേരളത്തിലും നടപ്പാക്കാനൊരുങ്ങി ബി.ജെ.പി; യോഗിയും അമിത് ഷാ കേരളത്തിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന “പേജ് പ്രമുഖ്” പദ്ധതി കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങി ബി.ജെ.പി. പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

14-ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വക്താവ് എംഎസ്. കുമാര്‍ അറിയിച്ചത്.

Read  Also : കല്യാണ ദിവസം പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചു, സത്രീകള്‍ വേദിയില്‍ കയറി ഫോട്ടോയെടുത്തു; മഹല്ല് കമ്മിറ്റി ഊര് വിലക്കിയെന്ന് മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

22-നെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. 28-നാണ് നരേന്ദ്ര മോദി ബൂത്തുതല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നത്.


വോട്ടര്‍ പട്ടികയുടെ ഒരു പേജിന്റെ ഒരു വശത്ത് 30 പേരാണുള്ളത്. അഞ്ചോ ആറോ വീടുകളിലാകും ഈ വോട്ടുകള്‍. ഇവരുടെ ചുമതല മാത്രമാകും ഈ പേജ് പ്രമുഖിന്. നിരന്തര ഗൃഹസമ്പര്‍ക്കത്തിലൂടെ ഇവരുടെ വോട്ട് അനൂകൂലമാക്കി വോട്ട് ചെയ്യാന്‍ എത്തിക്കുന്നതുവരെയാണ് ചുമതല. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരീക്ഷിച്ചതാണ് പേജ് പ്രമുഖ് പദ്ധതി. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പേജിന് രണ്ടുപേര്‍ക്കായിരുന്നു ചുമതല.

We use cookies to give you the best possible experience. Learn more