| Tuesday, 3rd July 2018, 9:44 pm

കമ്മ്യൂണിസ്റ്റുകളെ കേരളമണ്ണില്‍ നിന്നും വേരോടെ പിഴുതെറിയണം: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്ന് വേരോടെ പിഴുതെറിയണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ അസാധ്യമല്ല.

തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിന് കേരള മുഖ്യമന്ത്രി മറുപടി പറയണം.

ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോട് ബി.ജെ.പി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലൂടെയാണ്. അക്രമത്തിലൂടെയല്ല. വികസനത്തിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. കേരളത്തിന് മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുന്നത് വികസനത്തിനാണ്.


Also Read:  ഷാക്കയും ഷാക്കിരിയും മടങ്ങുന്നു; സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്


എന്നാല്‍, രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐ.ഐ.ടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ.

12 ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണ് യു.പി.എ സര്‍ക്കാര്‍ ഭരണം വിട്ടത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബി.ജെ.പിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.


Also Read:  കോണ്‍ഗ്രസ് ഐ.ടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി; ദിവ്യ സ്പന്ദനക്കെതിരേയും ആരോപണം


പത്തുപേരുമായി തുടങ്ങി ഇപ്പോള്‍ 11 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാറിയതിനുപിന്നിലെ ശക്തി പ്രവര്‍ത്തകരാണ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.

We use cookies to give you the best possible experience. Learn more