| Saturday, 21st July 2018, 10:25 am

Follow Up-പിന്തുണ തേടി അമിത് ഷാ വിളിച്ചത് നിരവധി തവണ; ഒരു കോള്‍ പോലും അറ്റന്‍ഡ് ചെയ്തിട്ടില്ലെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിരവധി തവണ ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ ഒരു ഫോണ്‍കോളിന് പോലും മറുപടി നല്‍കിയിട്ടില്ലെന്നും ശിവസേന നേതാവിനെ ഉദ്ധരിച്ച് സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

” അമിത് ഷാ നിരവധി തവണ വിളിച്ചിരുന്നു. ഇന്നലെ മാത്രം വിളിച്ചത് അഞ്ച് തവണയാണ്. ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി ഓഫീസില്‍ നിന്ന് ഒരു തവണയും വിളിച്ചിരുന്നു. എന്നാല്‍ താക്കറെജീ ഒരു കോളിന് പോലും മറുപടി നല്‍കിയിട്ടില്ല.”

ALSO READ: ഇതൊരു തുടക്കം മാത്രം; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ശിവസേന

ബി.ജെ.പിയെ അവിശ്വാസപ്രമേയത്തില്‍ പിന്തുണയ്ക്കാമെന്ന് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്നും ശിവസേന നേതാക്കള്‍ പറഞ്ഞു. അത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ശിവസേനയിലെ മുതിര്‍ന്ന നേതാവ് അറിയിച്ചു.

നേരത്തെ അവിശ്വാസപ്രമേയത്തില്‍ ശിവസേന വിട്ടുനിന്നിരുന്നു. ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ചതിനുശേഷമായിരുന്നു ശിവസേന വിട്ടുനില്‍ക്കുമെന്നറിയിച്ചത്.

18 എം.പിമാരാണ് ശിവസേനയ്ക്ക് ലോക്സഭയില്‍ ഉള്ളത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more