'കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം': കോടതിയെ വിമര്‍ശിച്ച് അമിത് ഷാ
Sabarimala women entry
'കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം': കോടതിയെ വിമര്‍ശിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th October 2018, 1:34 pm

കണ്ണൂര്‍: കോടതിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണെന്നും ശബരിമല വിഷയത്തിലെ ഈ സമീപനം തീക്കളിയാണെന്നും അമിത് ഷാ പറഞ്ഞു.

അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ട. അയ്യപ്പഭക്തരെ അടിച്ചമര്‍ത്താന്‍ കാണിക്കുന്ന ആര്‍ജ്ജവം പ്രളയക്കെടുതിയില്‍ വലയുന്നവരെ രക്ഷിക്കാനായി എടുത്തിരുന്നെങ്കില്‍ സര്‍ക്കാര്‍ കടമ ചെയ്തു എന്ന് കരുതാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ട് തന്നെ പിണറായി വിജയന് മുഖ്യമന്ത്രി കസേരിയില്‍ ഒരു നിമിഷം പോലം ഇരിക്കാനുള്ള അവകാശമില്ലെന്നും അമിത് ഷാ പറഞ്ഞു.


വീട്ടിലാക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പൊലീസ് പിടിച്ചുകൊണ്ടു പോയി ജയിലിലിട്ടെന്ന് ശോഭാ സുരേന്ദ്രന്‍: അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ മലക്കം മറിഞ്ഞു


സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. പല വിധികളും നടപ്പിലാക്കാന്‍ കാണിക്കാത്ത താത്പര്യവും ആവേശവും എന്തിന് ശബരിമലയുടെ കാര്യത്തില്‍മാത്രം കാണിക്കുന്നെന്നും അമിത് ഷാ ചോദിച്ചു.

സ്ത്രീ പുരുഷ സമത്വം ക്ഷേത്രദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത് .ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും

അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവില്‍ നില്‍ക്കുന്നത്. അയ്യപ്പനില്‍ വിശ്വാസമുള്ള അയ്യപ്പ ഭക്തന്‍മാരായ അമ്മമാരും സഹോദരിമാരുമാണ് വിധിക്കെതിരായി രംഗത്തുവന്നിട്ടുള്ളത്. അവര്‍ക്കെതിരായാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ സമീപനം സ്വീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.