| Sunday, 20th May 2018, 9:04 pm

വീണ്ടും കോണ്‍ഗ്രസ് മുക്തഭാരത മുദ്രാവാക്യവുമായി ബി.ജെ.പി; മിസോറാം തെരഞ്ഞെടുപ്പോടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാകുമെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കര്‍ണാടകയില്‍ ഭരണം പിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും കോണ്‍ഗ്രസ് മുക്ത ഭാരത മുദ്രാവാക്യവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മിസോറാം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാകുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

” മുന്‍പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബ്രീഫ്‌കേസ് രാഷ്ട്രീയത്തില്‍ നിന്ന് വികസന രാഷ്ട്രീയത്തിലേക്ക് മാറി.”

ALSO READ:  അതിര്‍ത്തിയില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈന; അരുണാചല്‍ അതിര്‍ത്തിയില്‍ വന്‍ ഖനന പദ്ധതി ആരംഭിച്ചു

വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലാണ് ബി.ജെ.പി. വരാനിരിക്കുന്ന ലോക്‌സഭതെരഞ്ഞെടുപ്പില്‍ ഇവിടങ്ങളിലായി 21 സീറ്റുകളിലെ വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അതേസമയം ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനിറങ്ങിയ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കും കനത്ത തിരിച്ചടിയായിരുന്നു കര്‍ണാടകയിലെ സംഭവവികാസങ്ങള്‍.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യമായിരിക്കും കര്‍ണാടകയില്‍ മത്സരിക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.എസ്. യെദ്യൂരപ്പ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത തെളിഞ്ഞത്.

We use cookies to give you the best possible experience. Learn more