| Sunday, 13th September 2020, 7:12 am

അമിത് ഷാ വീണ്ടും ആശുപത്രിയില്‍; ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍ എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാന്‍ അതാണ് നല്ലതെന്നാണ് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം.

എയിംസ് ആശുപത്രിയിലെ ‘കാര്‍ഡിയോ ന്യൂറോ ടവറി’ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് രണ്ടാം തിയതിയാണ് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്.

പിന്നീട് പതിനാലാം തീയതി അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും, ക്ഷീണവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടത് കാരണം വീണ്ടും ഓഗസ്റ്റ് 18ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: amith sha admitted to aiims hospital

We use cookies to give you the best possible experience. Learn more