| Tuesday, 3rd January 2023, 11:28 pm

'ഐ ഹേറ്റ് പൃഥ്വിരാജ് എന്നൊരു പേജ് ഫേസ്ബുക്കിലുണ്ട്, മമ്മൂക്കയുടെയും ലാലേട്ടന്റെയും പേജിനുള്ളതിനേക്കാളും ഇരട്ടി ലൈക്ക് ആ പേജിനുണ്ടായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെതിരെയുള്ള ഫേസ്ബുക്ക് പേജിനെ പറ്റി പറയുകയാണ് നടന്‍ അമിത് ചക്കാലക്കല്‍. ഐ ഹേറ്റ് പൃഥ്വിരാജ് എന്ന പേജിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേജുകളേക്കാളും ഇരട്ടി ലൈക്കുണ്ടെന്ന് അമിത് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഇക്കാര്യം പറഞ്ഞത്. നടന്‍ സഞ്ജു ശിവറാമും അഭിമുഖത്തില്‍ അമിത്തിനൊപ്പം ഉണ്ടായിരുന്നു.

‘ഐ ഹേറ്റ് പൃഥ്വിരാജ് എന്നൊരു പേജ് ഫേസ്ബുക്കിലുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയും പേജിന്റെ ലൈക്കിന്റെ ഇരട്ടിയായിരുന്നു ഐ ഹേറ്റ് പൃഥ്വിരാജ് എന്ന പേജിന്റെ ലൈക്ക്. ഇന്നും ആ പേജ് ഫേസ്ബുക്കിലുണ്ട്. പക്ഷേ എണ്ണമൊക്കെ കുറഞ്ഞിട്ടുണ്ടാവും,’ അമിത് പറഞ്ഞു.

റോഷാക്കിന് ശേഷം തന്നെ അഭിനന്ദിച്ച് പൃഥ്വിരാജ് അയച്ച മെസേജിനെ പറ്റി സഞ്ജു അഭിമുഖത്തില്‍ സംസാരിച്ചു. ‘ടൊവിനോയെ പോലെയുള്ള യങ് ആക്ടേഴ്‌സിനെ ആ സമയത്ത് അടുത്ത സ്‌റ്റെപ്പിലേക്ക് പുഷ് ചെയ്യാന്‍ ഹെല്‍പ് ചെയ്ത ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹം റോഷാക്ക് കണ്ടിട്ട് എനിക്ക് മെസേജ് അയച്ചിരുന്നു. ഒരാളെ അപ്രിഷ്യേറ്റ് ചെയ്യുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അത് എല്ലാവരും ചെയ്യണമെന്നില്ല.

ഞാന്‍ നല്ലൊരു സിനിമ കണ്ട് അതിലെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടാല്‍ നമ്പര്‍ തപ്പി കണ്ടുപിടിച്ച് വിളിച്ച് പറയും. എനിക്കും അത് ഇഷ്ടമാണ് കേള്‍ക്കാന്‍. അത് പറയുമ്പോള്‍ കിട്ടുന്ന എനര്‍ജിയുണ്ട്. ചിലരത് പറയില്ല. എനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ മെസേജായിരുന്നു പൃഥ്വിരാജിന്റേത്. കാരണം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അത്രയും സക്‌സസ്ഫുള്ളായി നില്‍ക്കുന്ന, പലതും നേടിയ ഒരാള്‍ പറയുവാണ് എന്റെ അഭിനയം നല്ലതായിരുന്നുവെന്ന്,’ സഞ്ജു പറഞ്ഞു.

മമ്മൂട്ടിയെ പറ്റിയും സഞ്ജു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘ഒരു പ്യുവര്‍ ആക്ടറല്ലാതെ പൊളിഷ് ചെയ്ത് വന്ന ആക്ടറാണ് മമ്മൂക്ക എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഫാസില്‍ സാറാണ് ഒരു ഇന്റര്‍വ്യൂവില്‍ അത് പറഞ്ഞതെന്ന് തോന്നുന്നു. ലാലേട്ടന്‍ ഒരു ബോണ്‍ ആക്ടറാണ്. ലാലേട്ടന്‍ എന്ത് ചെയ്താലും നമുക്ക് ഇഷ്ടമാണ്. മമ്മൂക്ക പക്ഷേ ഇംപ്രൂവ് ചെയ്തും വര്‍ക്ക് ചെയ്തും ആയതാണ്.

പഴയ മമ്മൂക്കയുടെ പടങ്ങള്‍ കാണുമ്പോള്‍ അതില്‍ നിന്നൊക്കെയുള്ള ഇംപ്രൊവൈസേഷന്‍ ഉണ്ടല്ലോ. എന്നെ പോലെയോ അമിത്തിനെ പോലെയോ ഉള്ളവര്‍ക്ക് റോള്‍ മോഡല്‍ മമ്മൂക്കയാണ്. അതാണ് നമ്മുടെ റൂട്ട്. അതില്‍ നിന്നും മുന്നോട്ട് പോകാനുള്ള ഇന്ധനം കിട്ടിക്കൊണ്ടിരിക്കും. ഏതെങ്കിലും ഒരു സിനിമ ഒന്ന് വിജയിച്ച് അഹങ്കാരം തോന്നികഴിഞ്ഞാല്‍ ഉടനെ ഇവരുടെ ഫില്‍മോഗ്രഫി എടുത്തുനോക്കും. എന്റെ ഈ പ്രായത്തില്‍ അവര്‍ ചെയ്ത് സിനിമകള്‍ ഏതൊക്കെ എന്ന് നോക്കും. ഇത്രയും മാത്രം നോക്കിയാല്‍ മതി,’ സഞ്ജു പറഞ്ഞു.

എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന തേര് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇരുവരുടെയും ചിത്രം. കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Coo=ntent Highlight: amith chakkalackal talks about  i hate prithviraj facebook page

We use cookies to give you the best possible experience. Learn more