സിനിമയിലെത്തി ഇന്നുവരെ ദുല്‍ഖര്‍ സല്‍മാനെ ഔട്ട് ഓഫ് ഷേപ്പില്‍ കാണാത്തത് അദ്ദേഹത്തിലെ ഡെഡിക്കേഷനെ ആണ് കാണിക്കുന്നതെന്ന് അമിത് ചക്കാലക്കല്‍. മമ്മൂട്ടിയുടെ മകനാണെന്ന് ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ടെന്നും എന്നാല്‍ അതിനപ്പുറം അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെന്നും അമിത് പറഞ്ഞു. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിനെ കുറിച്ച് അമിത് പറഞ്ഞത്.
‘മമ്മൂക്കയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. അങ്ങനെയൊരു ഗുണം കിട്ടിയിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാര്യം തിരിച്ച് ചോദിക്കട്ടെ. ഇന്നുവരെ ദുല്‍ഖറിനെ തടി വെച്ച് കണ്ടിട്ടുണ്ടോ. ഔട്ട് ഓഫ് ഷേപ്പില്‍ കണ്ടിട്ടുണ്ടോ? അപ്പോള്‍ അയാള്‍ എന്തോരം പ്രിപ്പയര്‍ ചെയ്യുന്നുണ്ട്.
സെക്കന്റ് ഷോ വന്നിട്ട് എത്രയോ വര്‍ഷങ്ങളായി. അന്നുമുതല്‍ ഇന്നുവരെ അയാളെ ഓഫ് ഷേപ്പില്‍ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ല. കാരണം അദ്ദേഹം തുടര്‍ച്ചയായി പ്രിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് അയാളുടെ ഉള്ളിലെ ഭ്രാന്താണ്. അത് ചെയ്യാനുള്ള ഡെഡിക്കേഷനാണ്,’ അമിത് പറഞ്ഞു.
മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ മമ്മൂട്ടിയുടെ മുമ്പില്‍ വെച്ച് പെര്‍ഫോം ചെയ്തതിനെ പറ്റിയും അമിത് സംസാരിച്ചു. ‘മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ എന്ന പരിപാടിയുടെ ഫൈനല്‍ റൗണ്ടിന്റെ ഓപ്പണിങ് എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയാണ് ഗസ്റ്റായി വരുന്നത്. അന്ന് വൈകിട്ട് കുറച്ച് നേരം മുമ്പ് സ്‌കിറ്റ് ചെയ്യാന്‍ എനിക്കൊരു വണ്‍ലൈന്‍ പറഞ്ഞുതന്നു.
ധനികനായ ഒരാളുടെ മകന്റെ വണ്ടി പഞ്ചറാകുന്നു എന്നൊരു വണ്‍ലൈനാണ് എനിക്ക് തന്നത്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. അന്ന് ഞാന്‍ ആ സ്‌കിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക അവിടിരുന്നു ചിരിച്ചു. അത് ഞാന്‍ ഒരിക്കലും മറക്കില്ല. അദ്ദേഹം തന്ന ആ ചിരിയിലെ കോണ്‍ഫിഡന്‍സ്, നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ മമ്മൂക്കയെ പോലൊരാള്‍ ചിരിക്കുന്നത്, പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,’ അമിത് പറഞ്ഞു.
തേരാണ് ഒടുവില്‍ പുറത്തിറങ്ങിയ അമിതിന്റെ ചിത്രം. എസ്.ജെ. സിനുവാണ് ചിത്രം സംവിധാനം ചെയ്തത്. സഞ്ജു ശിവറാം, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: amith chakkalackal about the dedication of dulquer salmaan