| Thursday, 31st August 2017, 12:50 pm

ഇതെന്തൊരു അല്‍പ്പത്തരമാണ്; റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്നോ; മുംബൈ പ്രളയത്തെ നിസാരവത്ക്കരിച്ച ബിഗ്ബിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള ബിഗ് ബി അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ആരാധകര്‍.

മുംബൈയിലെ മഴയേയും വെള്ളപ്പൊക്കത്തേയും നിസ്സാരവത്ക്കരിച്ചുള്ള ട്വീറ്റ് മാത്രമല്ല ട്വീറ്റിനൊപ്പം സ്വന്തം ഫോട്ടോയും കുത്തിത്തിരുകിയ ബിഗ് ബിയുടെ അല്‍പ്പത്തരത്തേയും ആരാധകര്‍ ചോദ്യംചെയ്യുന്നുണ്ട്.

മുംബൈ റിയല്‍ എസ്റ്റേറ്റ് വില എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ എല്ലാ കെട്ടിടവും കടലിന് അഭിമുഖമാണ് എന്നായിരുന്നു ബിഗ് ബിയുടെ ഒരു ട്വീറ്റ്.

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകള്‍, പൊലീസും സാധാരണക്കാരും തമ്മില്‍ പോരാട്ടം നടക്കുന്നു. ഈ വിസര്‍ജ്യങ്ങളുടെ ഇടയില്‍ ഒരു ബാന്റ് മ്യൂസിക് കൂടി വേണം. അമേസിങ് മുംബൈ ഇങ്ങനെയായിരുന്നു തന്റെ ഫോട്ടോ ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് ബിഗ് ബിയുടെ അടുത്ത ട്വീറ്റ്.

ഈ ട്വീറ്റുകള്‍ക്കെതിരെയെല്ലാം വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇത്രയും വലിയ ദുരന്തം ജനങ്ങള്‍ അനുഭവിക്കുമ്പോള്‍ താങ്കള്‍ക്ക് എങ്ങനെ ഇതിനെ നിസ്സാരവത്ക്കരിക്കാന്‍ കഴിയുന്നുവെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത് ചിരിക്കാനുള്ള സംഗതിയാണോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

സര്‍ജി, താങ്കള്‍ വലിയ തമാശക്കാരനാണ്. എന്നാല്‍ ഓരോ നിമിഷവും എന്തൊരു വേദനയും ഭയവുമായിരിക്കും ഓരോ ജനങ്ങളും ഈ നിമിഷത്തില്‍ അനുഭവിക്കുന്നതെന്ന് ഒന്ന് ആലോചിച്ചുനോക്കൂ- മറ്റൊരാള്‍ പറയുന്നു.

കനത്തമഴ ജനങ്ങളെ ബാധിക്കുന്നത് ചിരിച്ചുതള്ളാനുള്ള കാര്യമാണെന്നാണോ താങ്കള്‍ കരുതുന്നത്. ? താങ്കളുടെ ഫോട്ടോ ഇല്ലാതെ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അറിയില്ലേ, ഇത് എന്തൊരു അല്‍പ്പത്തരമാണ് എന്നുമായിരുന്നു മറ്റൊരാളുടെ ചോദ്യം.

ഇതുകൊണ്ടൊക്കെ തന്നെ എന്റെ അച്ഛനെ ട്വിറ്ററിലോ എം.ബിയിലോ ജോയിന്‍ ചെയ്യാന്‍ താന്‍ അനുവദിക്കാത്തത് എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

നിങ്ങള്‍ ഒരു അസാമാന്യ നടനാണ്. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയില്‍ താങ്കളെ സഹിക്കാനാവില്ല. ദുരന്തമുണ്ടാവുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തില്‍ തമാശ പറയാനാവുകയെന്ന് മറ്റൊരു യൂസര്‍ ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more