Entertainment
ദര്‍മേന്ദ്രയുടെ വെടിയുണ്ടയേറ്റ് അന്ന് ഞാന്‍ കൊല്ലപ്പെട്ടേനെ; അനുഭവം തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 25, 07:01 am
Friday, 25th December 2020, 12:31 pm

ബോളിവുഡ് സിനിമയുടെ എക്കാലത്തെയും ബിഗ്ബി അമിതാഭ് ബച്ചന്‍ തനിക്കുണ്ടായ ഒരു സിനിമാ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് കോന്‍ ബനേഗ ക്രോര്‍പതി എന്ന റിയാലിറ്റിഷോയില്‍.

ഷോയില്‍ കണ്ടസ്റ്റന്റായി എത്തിയ പ്രീത് മോഹന്‍ സിംഗിന്റെ ഭാര്യ സത്‌വീന്ദര്‍ കൗറിന് ഷോലെ സിനിമ വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് ഷോലെയുമായി ബന്ധപ്പെട്ട അനുഭവം ബിഗ്ബി പങ്കുവെച്ചത്.

ധര്‍മേന്ദ്രയും അഭിതാഭ് ബച്ചനും തമ്മിലുള്ള ഒരു സീനിലാണ് സംഭവം നടക്കുന്നത്. ധര്‍മേന്ദ്ര പെട്ടിയില്‍ നിന്നും ബുള്ളറ്റുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുന്ന ഒരു സീനായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ആ സീനിന് ഒരു പാട് ടേക്കുകള്‍ വേണ്ടി വന്നു.

കുറേയധികം ടേക്കുകള്‍ ചെയ്യേണ്ടി വന്നപ്പോള്‍ ധര്‍മേന്ദ്രയ്ക്ക് ദേഷ്യം വന്നു. ഇതിനിടയില്‍ ധര്‍മേന്ദ്ര ശരിക്കുമുള്ള ഒരു ബുള്ളറ്റ് എടുത്ത് പൊട്ടിക്കുകയായിരുന്നു. ആ ബുള്ളറ്റ് കടന്നുപോയത് തന്റെ ചെവിയുടെ തൊട്ടരികിലൂടെയാണെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

തലനാരിഴക്കാണ് താന്‍ അന്ന് രക്ഷപ്പെട്ടതെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. 1975ലാണ് ഷോലെയുടെ ഷൂട്ടിങ്ങ് ഉണ്ടായതെന്നും അക്കാലത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഷോലെയെന്നും ഷോയില്‍ അമിതാഭ് ബച്ചന്‍ പറഞ്ഞു.

തനിക്ക് പത്ത് വയസ്സുപ്പോഴാണ് ഷോലെ ഇറങ്ങിയതെന്നും പടത്തിലെ വില്ലന്റെ ക്യാരക്ടര്‍ തന്നെ ഏറെ പേടിപെടുത്തിയെന്നും കണ്ടസ്റ്റന്റായ പ്രീത് മോഹന്‍ സിംഗ് പറഞ്ഞു. പ്രീത് മോഹന്റ അനുഭവം കേട്ട് ബിഗ്ബിയ്ക്കും ചിരി നിര്‍ത്താന്‍ ആയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amitabh Bachchan shares experience about Sholay film