[]പാക്കിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുകയും പിന്നീട് ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുകയും ചെയ്ത സരബ്ജിത് സിങ്ങിന്റെ ജീവിതത്തെ കുറിച്ചുള്ള സിനിമയില്‍ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഉണ്ടാവില്ല.
ചിത്രത്തില്‍ പാക്കിസ്ഥാന്‍ അഭിഭാഷകന്റെ വേഷത്തില്‍ അമിതാഭ് എത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാതാവ് സുഭാഷ് ഗായ് തന്നെ വാര്‍ത്ത നിഷേധിച്ചു.
ചിത്രത്തില്‍ അഭിഭാഷകന്റെ വേഷം ചെയ്യാന്‍ പുതിയൊരു താരത്തെയാണ് തിരഞ്ഞെടുക്കുന്നത്. അതുമാത്രമല്ല മറ്റൊരു ചിത്രത്തില്‍ ബച്ചന്‍ അമിതാഭ് ബച്ചന്‍ അഭിഭാഷന്റെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ ബച്ചന് നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിലും അഭിഭാഷകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് പുതിയ താരത്തെ കുറിച്ച് ആലോചിക്കാന്‍ തീരുമാനിച്ചത്.
അമിതാഭ് ബച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ട്. എങ്കിലും ഈ ചിത്രത്തില്‍ അദ്ദേഹം ഇല്ല. അനുരാഗ് സിന്‍ഹയാണ് സരബ്ജിതിന്റെ വേഷത്തിലെത്തുന്നത്. സരബ്ജിതിന്റെ സഹോദരിയായി സൊനാക്ഷി സിന്‍ഹയും ഈശ്വര്‍ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 22 വര്‍ഷക്കാലം സരബ്ജിതിന്റെ പാക് ജയിലില്‍ അടച്ചത്.
പഞ്ചാബുകാരനായ സരബ്ജിത് ജയിലില്‍ വെച്ച് സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് ശേഷം കൊല്ലപ്പെടുകയായിരുന്നു.