|

എല്ലാം വില്‍പ്പനയ്ക്ക് വെച്ചതല്ല, സിനിമാതാരങ്ങളുടെയും സ്വകാര്യതയെ ബഹുമാനിക്കണം; ആശുപത്രി ചികിത്സ ആഘോഷമാക്കിയ വാര്‍ത്തകള്‍ക്കെതിരെ അമിതാഭ് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രി ചികത്സ തേടിയെന്നും താരത്തിന്റെ ആരോഗ്യനില വഷളാണെന്നും പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വന്ന വാര്‍ത്തകള്‍ വന്നിരുന്നു.എന്നാലിപ്പോള്‍ ഈ വാര്‍ത്തകളോട് അമിതാഭ് ബച്ചന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് .

തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്നാണ് ആരാധകരോട് താരം ട്വിറ്ററിലൂടെയും ബ്ലോഗിലൂടെയും അറിയിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അസുഖം ബാധിക്കുന്നതും ചികിത്സ തേടുന്നതുമൊക്കെ ഒരു വ്യകതിയുടെ വളരെ സ്വകാര്യമായ കാര്യങ്ങളാണ്. വാണിജ്യതാല്‍പര്യങ്ങള്‍ക്കായി ആ അവകാശത്തില്‍ കൈകടത്തുന്നത് സാമൂഹ്യദ്രോഹമാണ്. അത് മനസ്സിലാക്കി തന്റെ സ്വകാര്യതകളെ ബഹുമാനിക്കണം. ഈ ലോകത്തെ എല്ലാം വില്‍പനയ്ക്ക് വെച്ചതല്ല. എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞിരിക്കുന്നത്.

തന്റെ കാര്യത്തില്‍ ആശങ്ക പുലര്‍ത്തിയ എല്ലാ ആരാധകര്‍ക്കും താരം നന്ദിയും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ബച്ചന് ലിവര്‍ സിറോസ്സിസ് രോഗം മൂര്‍ഛിച്ചതാണെന്നും ഗുരുതര ആരോഗ്യ പ്രശ്‌നമാണെന്നുമുള്ള തരത്തില്‍ ആയിരുന്നു വാര്‍ത്തകള്‍.

തനിക്ക് ലിവര്‍സിറോസ്സിസ് ഉണ്ടെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആശുപത്രിയില്‍ ബച്ചന്‍ ചികിത്സ തേടിയിട്ടുണ്ടെങ്കിലും ഇതേപറ്റി ഒരു വിവരവും ഇതുവരെ ബച്ചന്‍ കുടുംബം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Latest Stories