| Monday, 18th September 2017, 9:45 pm

'സ്ത്രീ സ്വാതന്ത്ര്യം സിനിമയില്‍ മാത്രം'; സ്ത്രീപക്ഷ സിനിമയായ പിങ്കിന്റെ ആഘോഷ ചിത്രത്തില്‍ ഒരു സ്ത്രീ പോലുമില്ല; ബച്ചനെതിരെ ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തന്റെ 2016ലെ ചിത്രമായ പിങ്കിന്റെ ഒന്നാം വാര്‍ഷികാഘോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച ചിത്രത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ചിത്രത്തില്‍ ഒരു സ്ത്രീപോലും ഇല്ലാതിരുന്നതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

നാഷണല്‍ അവാര്‍ഡടക്കം നേടിയിട്ടുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ബച്ചന്‍ പങ്കുവെച്ചത്. എന്നാല്‍ സ്ത്രീ പക്ഷത്തു നിന്ന് സംസാരിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രമവതരിപ്പിച്ച നടിമാരോ മറ്റ് അണിയറിലെ സ്ത്രീകളോ ചിത്രത്തിലോ ആഘോഷത്തിലൊ എന്തുകൊണ്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ബച്ചന്റെ പോസ്റ്റില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.


Also Read:  ‘തെണ്ടികളുടെ ദൈവം’; അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ ആല്‍ത്തറയെ കുറിച്ചുള്ള പരിപാടിയ്ക്ക് ബിജു മുത്തത്തിയ്ക്കും കൈരളിയ്ക്കുമെതിരെ സംഘപരിവാറിന്റെ കൊലവിളി


തപസി പന്നുവായിരുന്നു ചിത്രത്തിലെ നായിക. ക്രിതി കുല്‍ഹാരി, ആന്‍ഡ്രിയ തരിംയങ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷത്തിലഭിനയിച്ചിരുന്നു. പീഡനത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം പറഞ്ഞ ചിത്രം പൂര്‍ണ്ണമായും സ്ത്രീയുടെ കണ്ണിലൂടെ സമൂഹത്തെ നോക്കി കാണുന്നതായിരുന്നു. എന്നിട്ടും എന്തു കൊണ്ട് വാര്‍ഷികാഘോഷത്തില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് ആരാധകര്‍ ചോദിക്കുന്നു.

ചില പ്രതികരണങ്ങള്‍ കാണാം

Latest Stories

We use cookies to give you the best possible experience. Learn more