കൊവിഡ് 19നോട് പൊരുതുന്ന ഇന്ത്യയിലെ മനുഷ്യരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടി ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന നടനായ അമിതാബ് ബച്ചന്‍ ടോര്‍ച്ചടിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അതിന് ശേഷം അമിതാബ് ബച്ചന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രം നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ലോകം കാണുന്നു നമ്മള്‍ ഒന്നാണ് എന്ന തലക്കെട്ടിലാണ് ബച്ചന്‍ ചിത്രം ട്വിറ്ററില്‍ ഇട്ടത്.
The World sees us .. we are ONE .. https://t.co/68k9NagfkI
— Amitabh Bachchan (@SrBachchan) April 5, 2020
41.1 മില്യണ്‍ ഉപഭോക്താക്കളാണ് ബച്ചന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ്. ഇവര്‍ക്കിടയിലേക്കാണ് ഈ ഫോട്ടോഷോപ്പ് ചിത്രം ബച്ചന്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ചിത്രത്തെ ട്രോളിയത്.
calm down uncle calm down
It’s a Photoshop
— Bas Karo (@khubbishaik) April 6, 2020
The World sees us .. we are ONE .. https://t.co/68k9NagfkI
— Amitabh Bachchan (@SrBachchan) April 5, 2020
എന്നാല്‍ ചിത്രം പിന്‍വലിക്കാനോ അഭിപ്രായം പറയാനോ ബച്ചന്‍ തയ്യാറായില്ല. നിരവധി അഭിനേതാക്കളാണ് പ്രധാനമന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് ദീപം തെളിയിച്ചത്.