| Saturday, 10th June 2017, 6:57 pm

'ഗാന്ധിജി രാജ്യത്തിന്റെ പിതാവാണ്; അധികാരമുണ്ടെന്ന് കരുതി വായില്‍ തോന്നുന്നത് മുഴുവന്‍ വിളിച്ച് പറയരുത്'; ഗാന്ധിജിയെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് അമിത് ഷാ മാപ്പ് പറയണമെന്ന് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിലിഗുരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അവഹേളിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ജാതി പറഞ്ഞാണ് അമിത് ഷാ ഗാന്ധിജിയെ അധിക്ഷേപിച്ചത്.

അമിത് ഷാ ബോധപൂര്‍വ്വം നടത്തിയ പ്രസ്താവനയാണ് ഇതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഷാ ഇത് പിന്‍വലിക്കുകയും മാപ്പ് പറയുകയും വേണം. ആ പരാമര്‍ശം പറയാന്‍ പാടില്ലാത്തതും, നിര്‍ഭാഗ്യകരവും ധാര്‍മ്മികതക്ക് നിരക്കാത്തതുമാണ്. ഗാന്ധിജി രാജ്യത്തിന്റെ പിതാവും ലോകത്തിന്റെ പ്രതീകവുമാണ്. അധികാരമുണ്ടെന്ന് കരുതി വായില്‍ വരുന്നത് മുഴുവന്‍ അദ്ദേഹത്തെ കുറിച്ച് പറയാമെന്ന് കരുതരുതെന്നും മമത ബാനര്‍ജി പറഞ്ഞു.


Also Read: ‘പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്’; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ


“ബുദ്ധിമാനായ ബനിയ” എന്നാണ് അമിത് ഷാ ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഛത്തീസ്ഗഢിലെ ഒരു പ്രചരണ റാലിയിലാണ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധിജി ഉള്‍പ്പെടുന്ന ജാതിയാണ് ബനിയ. മഹാത്മാഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തെ പറ്റി പറഞ്ഞപ്പോഴാണ് അമിത് ഷാ ജാതി പരാമര്‍ശം നടത്തിയത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.


Don”t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


കോണ്‍ഗ്രസ് യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത പാര്‍ട്ടിയാണ്. സ്വാതന്ത്ര്യ സമര കാലത്ത് പ്രത്യേക ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു പാര്‍ട്ടി മാത്രമായിരുന്നു ഇതെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് സ്വാതന്ത്ര്യം ലഭിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു. എല്ലാ തരത്തിലുള്ള ആശങ്ങള്‍ പിന്തുടരുന്നവരും അതില്‍ ഉണ്ടായിരുന്നു, ഇടതും വലതും സോഷ്യലിസ്റ്റുകളും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്തയോടുള്ള ചില പ്രതികരണങ്ങള്‍:
(ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന്)










We use cookies to give you the best possible experience. Learn more