ന്യൂദല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ ബി.ജെ.പി. ഹരിയാനയിലെ പുതിയ ട്രെന്റുകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിരാശയിലാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുയാണ് അമിത് ഷാ.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ടിക്കറ്റ് വിതരണം തെറ്റിയെന്ന അനുമാനത്തിലാണ് അമിത് ഷാ. ഖട്ടാറിന്റെ നടപടിയില്‍ അമിത് ഷാ അസ്വസ്ഥനാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല കിങ് മേക്കര്‍ ആവുന്ന ഘട്ടത്തില്‍ മുഖ്യന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയും കോണ്‍ഗ്രസും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൗതാല നിലപാട് വ്യക്തമാക്കിയിട്ടില്ല.
ചൗതാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഏത് നീക്കത്തിലൂടെ അധികാരം പിടിക്കണമെന്ന നിര്‍ദേശമാണ് സോണിയാ ഗാന്ധി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് നല്‍കിയത്.
അതേസമയം ഹരിയാനായില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഭരണം മടുത്തുകഴിഞ്ഞെന്നും ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ