മൈസൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജി.പിയും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ രൂക്ഷമായ വാക്ക് പോരുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയരിക്കുകയാണ് കോണ്‍ഗ്രസ്.
Read Also : ബി.ജെ.പി മുസ്‌ലിംകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരാണെന്ന ധാരണ മാറ്റിയില്ലെങ്കില്‍ കടുത്ത വില നല്‍കേണ്ടിവരും; കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍
വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവില്‍ പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അമിത്ഷാ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് റാവു പറഞ്ഞു.
മൈസൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജുവിന്റെ കുടുംബത്തിന് കര്‍ണാടകയിലെത്തിയ അമിത് ഷാ അഞ്ചു ലക്ഷം രൂപകൈമാറിയിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. 2016 ലാണ് ബി.ജെ.പി പ്രവര്‍ത്തകനായ രാജു കൊല്ലപ്പെട്ടത്.
Read Also : കുട്ടനാടന്‍ മാര്‍പ്പയ്ക്ക് മോശം റിവ്യു എഴുതിയ മാതൃഭൂമിയെ പരിഹസിച്ച് കുഞ്ചാക്കോബോബന്‍
ഇതിനു മുന്‍പു പലതവണ അമിത് ഷാ മൈസൂരുവിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും രാജുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ഉന്നയിച്ചു. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പത്രത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. പത്രത്തിന്റെ മുന്‍ പേജില്‍ നല്‍കിയ പരസ്യം വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍ രാജുവിന്റെ കുടുംബത്തിന് അമിത്ഷാ പണം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
BJP Karnataka files complaint against #Karnataka Chief Minister Siddaramaiah citing violation of model code of conduct; BJP says CM bribed two women who welcomed him at Chamundeshwari temple in Mysuru with Rs 2,000 each pic.twitter.com/qPtGXvJpUS
— ANI (@ANI) March 30, 2018