ന്യൂദല്‍ഹി: എസ്.പി.ജി ബില്‍ ഭേദഗതി ചെയ്യുന്നത് നെഹ്‌റു കുടുംബത്തെ മനസ്സില്‍ വെച്ചുകൊണ്ടല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
” എസ്.പി.ജി ആക്ടിലെ അഞ്ചാമത്തെ ഭേദഗതിയാണിത്. ഗാന്ധി കുടുംബത്തെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഇങ്ങനൊരു ഭേദഗതി കൊണ്ടു വന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, ഇതിന് മുന്‍പ് കൊണ്ടുവന്ന നാല് ഭേദഗതികളും നെഹ്‌റു കുടുംബത്തെ മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു.” അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
അവര്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ഇസെഡ് പ്ലസ് സുരക്ഷ നല്‍കിയിട്ടുണ്ട്.
സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്ക് പോലും അഞ്ച് വര്‍ഷത്തിന് ശേഷം, അങ്ങനെ ഒരു സമയം വരികയാണെങ്കില്‍ എസ്.പി.ജി സുരക്ഷ കിട്ടില്ല.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നെഹ്‌റു കുടുംബത്തെ മാത്രം മനസ്സില്‍ വെച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എസ്.പി.ജി ബില്‍ ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞാഴ്ച ലോക് സഭയില്‍ പാസ്സാക്കിയ ബില്‍ ഇന്ന് രാജ്യസഭയില്‍ പാസ്സാക്കി.