ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി അനുയോജ്യമായ സമയത്ത് തിരിച്ച് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ജമ്മു കശ്മീരില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
‘ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി യാതൊന്നും ചെയ്യാനില്ല. അനുയോജ്യമായ ഒരു സമയത്ത് അത് ജമ്മു ആന്‍ഡ് കശ്മീരിന് തിരിച്ച് നല്‍കും,” അമിത് ഷാ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മുവിലെയും കശ്മീരിലെയും പഞ്ചായത്തുകള്‍ക്ക് അധികാരം ലഭച്ചുവെന്നാണ് അമിത്ഷായുടെ വാദം.
കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ മണ്ണ് തിരിച്ച് നല്‍കുമെന്നും അമിത്ഷാ പറഞ്ഞു. കശ്മീരില്‍ 2022 ആവുമ്പോഴേക്കും 25,000 സര്‍ക്കാര്‍ ജോലികള്‍ സൃഷ്ടിക്കുമെന്നും ഷാ പറഞ്ഞു.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നത്. തുടര്‍ന്ന് ഈ പ്രദേശങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്ത് നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക