| Tuesday, 1st October 2019, 9:26 pm

ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കും; നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെ പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നും അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് അമിത് ഷാ. മതിയായ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് ഷായുടെ പ്രസ്താവന. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും പൗരത്വ പട്ടിക നടപ്പാക്കുന്നതില്‍ നിന്നും ബി.ജെ.പി പിന്തിരിയില്ലെന്നും ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു ഒറ്റ നുഴഞ്ഞുകയറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാവരെയും പുറത്താക്കും.’ അമിത് ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ രാജ്യത്തു നിന്ന് പുറത്ത് പോവേണ്ടിവരുമെന്നാണ് മമത ബാനര്‍ജി പറയുന്നതെന്നും, എന്നാല്‍ ഹിന്ദു, സിക്ക്, ജൈനര്‍, ബുദ്ധര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരെ കേന്ദ്രം നിര്‍ബന്ധിച്ച് പുറത്താക്കില്ല എന്നും അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിനു മുമ്പ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്നും ഷാ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യമല്ല അതിനപ്പുറം രാജ്യതാല്‍പര്യമാണ് പ്രധാന ലക്ഷ്യമെന്നും തന്റെ വോട്ടു ബാങ്കില്‍ നുഴഞ്ഞുകയറാം എന്നാണ് മമത കരുതുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more