അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് ആടിയുലഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക്
national news
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് ആടിയുലഞ്ഞു; അപകടം ഒഴിവായത് തലനാരിഴക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2024, 8:02 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടര്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു. ബിഹാറില്‍ വെച്ചാണ് സംഭവം നടന്നത്.

ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ട് ആടിയുലയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ ഏജന്‍സികളാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ലോക്‌സഭാ പ്രചരണത്തിന് വേണ്ടി തിങ്കളാഴ്ച ബിഹാറിലെ ബെഗുസാരായിലെത്തിയപ്പോളാണ് സംഭവം നടന്നത്. ടേക്ക് ഓഫിനിടെ ഹെലികോപ്റ്റര്‍ ആടിയുലയുന്നതും പിന്നീട് നിയന്ത്രണം വിട്ട് താഴേക്ക് വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ പെട്ടെന്ന് തന്നെ ഹെലികോപ്റ്റര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നു. പൈലറ്റിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടമാണ് ഒഴിവായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Amit Shah’s chopper loses control during take-off