ന്യൂദല്‍ഹി: ഇത്തവണ മലയാളികളുടെ “പൊങ്കാല” ഏറ്റുവാങ്ങാന്‍ അമിത് ഷാ തയ്യാറായില്ല. തങ്ങളുടെ നിലപാടിന് വിപരീതമായി മലയാളികളുടെ ആഘോഷത്തിനു തന്നെ ആശംസയര്‍പ്പിച്ചിരിക്കുയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതും മലയാളത്തില്‍.
Also Read: ‘സൈനിക നടപടികളിലേക്ക് കടക്കും’; ഉത്തരകൊറിയക്കെതിരെ നിലപാട് കടുപിച്ച് യു.എസ്
കഴിഞ്ഞ വര്‍ഷം ഓണത്തിനു വാമന ജയന്തി ആസംസകള്‍ നേര്‍ന്ന അമിത് ഷായുടെ നിലപാട് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ മലയാളികള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ നേര്‍ന്ന അമിത് ഷാ ഇത്തണ കഥകളിയുടെയും പൂക്കളത്തിന്റെയും ചിത്രത്തിനൊപ്പമാണ് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ പോസ്റ്റ്
ഇത്തവണത്തെ ഓണാശംസ
അമിത് ഷായുടെ ട്വീറ്റിനു താഴെ നിരവധിപ്പേര്‍ അദ്ദേഹത്തിനും ഓണാശംസകള്‍ നേരുന്നുണ്ടെങ്കിലും “അപ്പോള്‍ വാമന ജയന്തി അല്ലേ” എന്ന ചോദ്യവുമായും പലരും എത്തിയിട്ടുണ്ട്.
Dont Miss: കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കഴിഞ്ഞ ഓണത്തിന് ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയതിന് പിന്നാലെയാണ് അമിത് ഷാ വാമനജയന്തി ആശംസിച്ചിരുന്നത്. സംഘപരിവാറിന്റെ നിലപാടിന് വിപരീതമായി ഓണസന്ദേശം തന്നെ അമിത് ഷായ്ക്ക് ഇത്തവണ നല്‍കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്.