|

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; ധോണിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി അമിത് ഷാ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ കണ്ടു. ദല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദമന്ത്രി പിയൂഷ് ഗോയലും ധോണിയെ കാണാനെത്തിയ ബി.ജെ.പി സംഘത്തിലുണ്ടായിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി നടപ്പിലാക്കുന്ന പരിപാടിയാണ് “സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍”. പരിപാടിയുടെ ഭാഗമായി 4,000 ത്തോളം വരുന്ന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരായ ഒരു ലക്ഷം ആളുകളുമായി കൂടിക്കാഴ്ച നടത്തണമെന്നാണ്.

പ്രചരണത്തിന്റെ ഭാഗമായി ലതാമങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.

ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ വിശ്രമത്തിലാണുള്ളത്.