| Tuesday, 7th January 2020, 9:22 am

അമിത്ഷായുടെ വീട് കയറിയുള്ള പ്രചാരണം; പെണ്‍കുട്ടികള്‍ വീടു വിട്ടിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് ആളുകളുടെ പിന്തുണ നേടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തുന്ന പ്രചാരണത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍. അമിത്ഷായുടെ വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള പ്രചാരണത്തിനെതിരെ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിക്കൊണ്ടാണ് പ്രതിഷേധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലജ്പത് നഗറിലെ വാടക വീടൊഴിഞ്ഞുകൊണ്ട് മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവര്‍ പ്രതിഷേധിച്ചു. ലജ്പത് നഗറിലെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അമിത്ഷാ എത്തുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

നാണക്കേട് എന്നെഴുതിയ ബാനറുമായി അമിത്ഷാ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ബി.ജെ.പി പ്രവര്‍ത്തകരായ സമീപവാസികള്‍ പെണ്‍കുട്ടികളോട് വീട് വിട്ട് പോവാന്‍ പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more