ന്യൂദല്‍ഹി: ശ്രീലങ്കയിലും നേപ്പാളിലും ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അമിത് ഷാ ഉറപ്പുപറഞ്ഞതായി തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചെന്ന് വടക്ക്-കിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാള്‍ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പറഞ്ഞപ്പോഴായിരുന്നു നേപ്പാളിലും ശ്രീലങ്കയിലും ഭരണം നേടണമെന്ന് അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷാ പറഞ്ഞതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പിയുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കണമെന്നും അവിടെ പാര്‍ട്ടിയെ വിപുലീകരിക്കണമെന്നും അമിത് ഷാ പദ്ധതിയിട്ടിരുന്നെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ നേതൃത്വത്തിലാണ് ആഗോള പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരുടെ രേഖകള്‍ തകര്‍ത്തുകൊണ്ട് തന്റെ പാര്‍ട്ടി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയതെന്ന് ബിപ്ലബ് ദേബ് അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Amit Shah Has Plans to Form BJP Govts in Nepal, Sri Lanka’: Tripura CM Biplab Deb