ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. പൗരത്വ ഭേദഗതി ബില്ലിലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ.
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ശ്രമിക്കുകയാണ്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിലുള്ള കള്ള പ്രചാരണം വിജയിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് വിചിത്രമായ പാര്‍ട്ടിയാണ്. കേരളത്തില്‍ മുസ്ലീം ലീഗുമായാണ് സഖ്യമെന്നും മഹാരാഷ്ട്രയില്‍ ശിവസേനയുമായാണെന്നും പറഞ്ഞ ഷാ കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചെന്നും ഷാ പറഞ്ഞു.
‘പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ല്‍ നിന്ന് നാലു ശതമാനമായി കുറഞ്ഞു, ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84ല്‍ നിന്ന് 79 ശതമാനമായി കുറഞ്ഞു. മുസ്ലീങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് 14 ശതമാനമായി ഉയര്‍ന്നു’- അമിത് ഷാ പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ മറുപടിയില്‍ പ്രതിപക്ഷം ശ്ക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇന്ന് അര്‍ധ രാത്രിയോട് കൂടി ബില്‍ പാസാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്സഭയില്‍ പാസാക്കിയ ശേഷം ബുധനാഴ്ച ബില്‍ രാജ്യസഭയിലേക്ക് കൊണ്ടു വരാനാണ് ബിജെപിയുടെ നീക്കം.