Advertisement
national news
മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷികൾ നീക്കം ചെയ്യാൻ കേരള സർക്കാരിനെ വെല്ലുവിളിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 08, 06:54 am
Monday, 8th April 2019, 12:24 pm

ന്യൂദൽഹി: മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് കേരള സർക്കാരിനെ വെല്ലുവിളിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുൾപ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു. ‘ദ വീക്ക്’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.

യുവതികൾക്ക് ശബരിമല പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയുടെ മറവിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും ശബരിമലയിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി. വിശ്വാസികൾക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും അമിത് ഷാ പറയുന്നു.

ശനി ഷിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോൾ ശബരിമലയിൽ അതിനെ എതിർക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോൾ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാൻ അയ്യപ്പനെതിരെ പ്രവർത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.