സ്വര്‍ണക്കടത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍? അമിത് ഷാ ഉന്നതതല യോഗം വിളിച്ചു
Gold Smuggling
സ്വര്‍ണക്കടത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍? അമിത് ഷാ ഉന്നതതല യോഗം വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th July 2020, 12:08 pm

ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രം ഇടപെടുന്നെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് യോഗം ചേര്‍ന്നത്.

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നാണ് ലഭിക്കുന്ന സൂചന. എന്‍.ഐ.എയുടെ അന്വേഷണ രീതികള്‍ യോഗം വിലയിരുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്.

നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള യോഗം നടന്നത്.

ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന് കീഴിലാണ് സ്വര്‍ണകടത്തിന്റ അന്വേഷണം നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ