ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി. ഷായ്ക്ക് പകരം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പകരമെത്തുക.
നദ്ദ ഡിസംബര്‍ 30ന് ചെന്നൈയില്‍ സന്ദര്‍ശനം നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാനത്ത് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി തുടരുന്ന ഭിന്നത അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പി അധ്യക്ഷന്‍ ചര്‍ച്ച നടത്തും.
ബി.ജെ.പി നേതാവ് എസ്.ഗുരുമൂര്‍ത്തി എഡിറ്ററായ തുഗ്ലക് മാസികയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുമെന്നറിയിച്ചത്. എന്നാല്‍ ഈ പരിപാടിയിലും നദ്ദയായിരിക്കും പങ്കെടുക്കുക.
3 മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ രജനീകാന്തിനെ നേരിട്ടു കണ്ട് ഷാ പിന്തുണ തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നു പിന്‍മാറിയ രജനിയുടെ പിന്തുണ ലഭിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amit Shah cancels Chennai visit on Pongal, BJP President Nadda to come instead