| Sunday, 15th November 2020, 3:22 pm

ദല്‍ഹിയില്‍ കൊവിഡ് രൂക്ഷം; അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും; അടിയന്തര യോഗം വിളിച്ച് ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് രൂക്ഷമായതിനെതുടര്‍ന്ന് അടിയന്തര യോഗം വിളിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. ദല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വൈകീട്ട് അഞ്ച് മണക്ക് ദല്‍ഹിയിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച.

ബുധനാഴ്ച ദല്‍ഹിയില്‍ സ്ഥിരീകരിച്ചത് 8,593 കേസുകളാണ്. 85 പേര്‍ക്കാണ് അന്നേ ദിവസം ജീവന്‍ നഷ്ടമായത്. നവംബര്‍ 12ന് 104 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

ദല്‍ഹിയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ദല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ചര്‍ച്ചയായേക്കും.

ദല്‍ഹിയില്‍ ഇതുവരെ 4,82,170 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ശനിയാഴ്ച 96 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇതുവരെ 7,519 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 129635 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah calls emergency meeting with Delhi CM accordance with Covid surge

We use cookies to give you the best possible experience. Learn more