ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പദ്ധതികളുമായി ബി.ജെ.പി. പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ യോഗം നടന്നു.
പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിലവില്‍ പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരണത്തിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.
ഉത്തര്‍പ്രദേശിന്റെ കാര്യത്തിലാണ് നിലവില്‍ നേതൃത്വത്തിന് ആശങ്കയുള്ളത്. ലഖിംപൂരിലെ കര്‍ഷക കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭയം മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ഉണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ ദല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ടിരുന്നു.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി നാല് കര്‍ഷകരെ ഉള്‍പ്പെടെ എട്ട് പേരെ കൊലപ്പെടുത്തിയ സംഭവം ബി,.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു.
ആദിത്യ നാഥിനെ രണ്ടാമതും അധികാരത്തിലെത്തിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് നേതൃത്വം. 100 ദിവസം കൊണ്ട് 100 പരിപാടികള്‍ യു.പിയില്‍ നടപ്പാക്കാനുള്ള പദ്ധതി അമിത് ഷായുടെ യോഗത്തില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Amit Shah Attends BJP War Room Meeting On Upcoming Assembly Polls