| Thursday, 22nd November 2018, 11:34 am

സൊഹ്‌റാബുദ്ദീന്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് അമിത് ഷായാണെന്ന് സി.ബി.ഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന്  അന്വേഷണ ഉദ്യോഗസ്ഥന്‍.

പ്രത്യേക കോടതിക്കു മുമ്പാകെ സി.ഐ.ഒ സന്ദീപ് തംഗെയ്‌ഡെയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും അദ്ദേഹം പറയുന്നു.

” ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായത് ഗൂഢാലോചന നടത്തിയത് പ്രധാനമായും അമിത് ഷാ, ഡി.ജി വന്‍സാര ( ഗുജറാത്ത് പൊലീസിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ), രാജ്കുമാര്‍ പാണ്ഡ്യന്‍ ( ഇന്റലിജന്‍സ് ബ്യൂറോ എസ്.പി) എന്നിവരാണെന്നാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.

അമിത് ഷായുള്‍പ്പെടെയുള്ള നാലുപേരെയും വിചാരണക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.

Also Read:കെ.എം ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാം; ഹൈക്കോടതി വിധിയ്‌ക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്നും സുപ്രീം കോടതി

അന്ന് സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്ന തംഗെയ്‌ഡെയായിരുന്നു സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. തുല്‍സി റാം കേസില്‍ പ്രധാന കുറ്റപത്രവും ഇദ്ദേഹമായിരുന്നു തയ്യാറാക്കിയത്.

അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും അദ്ദേഹത്തിന്റെ പാട്‌നറായിരുന്ന പ്രജാപതിയെയും വെടിവെപ്പിന് ഉപയോഗിക്കുകയായിരുന്നുവെന്ന നിഗമനത്തിലെത്താന്‍ തനിക്കു തെളിവുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Also Read:“ആ സര്‍ക്കുലര്‍ ഞങ്ങളുടേതല്ല, ശബരിമലയിലെ ബി.ജെ.പി സമരത്തെ തകര്‍ക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയത്”; വിശദീകരണവുമായി നേതാക്കള്‍

കേസില്‍ അമിത് ഷായേയും രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിള്‍ വ്യാപാരിയായ വിമല്‍ പട്‌നിയേയും രാജസ്ഥാന്‍ മന്ത്രി ഗുലാബ്ചന്ദ്ര കതാരിയയേയും താന്‍ ചോദ്യം ചെയ്തിരുന്നെന്നും അദ്ദേഹം പറയുന്നു.

“മൂന്നുപേരെയും കുറ്റക്കാരാക്കുന്ന ചില കാൈര്യങ്ങള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ ആ മൊഴികള്‍ കുറ്റപത്രത്തില്‍ ഫയല്‍ ചെയ്തില്ല.” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more