ന്യൂദല്‍ഹി: റഫാല്‍ കേസില്‍ വിധി വന്നതിനുശേഷം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റഫാല്‍ക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശച്ചിരുന്നു.
രണ്ട് ട്വീറ്റുകളിലായാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അനാവശ്യവും അടിസ്ഥാന രഹിതവുമായ കോണ്‍ഗ്രസിന്റെ ക്യാംപയിനുകള്‍ക്ക് യോജിച്ച മറുപടിയാണ് ഇന്ന് പുനഃപരിശോധനാ ഹരജിക്കുമേല്‍ സുപ്രീംകോടതിയുടെ വിധിയില്‍ വന്നതെന്നായിരുന്നു അമിത് ഷായുടെ ആദ്യ ട്വീറ്റ്.
എന്നാല്‍ റഫാലിന്റെ പേരിലുള്ള ആരോപണങ്ങളത്രയും അടിസ്ഥാനരഹിതമായിരുന്നുവെന്ന് ഷാ പിന്നീട് ട്വീറ്റ് ചെയ്തു.
‘റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സമയം ആളുകളുടെ ക്ഷേമത്തിനായി കുറച്ചുകൂടെ നന്നായി വിനിയോഗിക്കാമായിരുന്നു. രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ഗാന്ധി) ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണം’. അമിത് ഷാ ആദ്യം ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന തുകയെക്കാള്‍ കൂടുതല്‍ വില ചുമത്തിയാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
റാഫാല്‍ കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ ചൗകീദാര്‍ ചോര്‍ ഹേ പരാമര്‍ശത്തിന് കോടതിയലക്ഷ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ജാഗ്രത പാലിക്കണമെന്ന് രാഹുലിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റാഫാലിനെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14 ലെ വിധിയില്‍ അപാകതയില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉള്ളത്.
കേന്ദ്ര സര്‍ക്കാരിന് ക്ലിന്‍ ചിറ്റ് നല്‍കികൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും പുനഃപരിശോധന വേണമെന്ന ആവശ്യമാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്.
Now, it has been proved that disruption of Parliament over #Rafale was a sham. The time could have been better utilised for the welfare of people.
After today’s rebuke from SC, Congress and its leader, for whom politics is above national interest must apologise to the nation.
— Amit Shah (@AmitShah) November 14, 2019