ന്യൂദല്‍ഹി: വിദേശയാത്ര കൂടുതല്‍ നടത്തിയ പ്രധാമമന്ത്രി നരേന്ദ്ര മോദിയല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ വിദേശയാത്രയ്ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടരാന്‍ കാരണമെന്നാണ് അമിത് ഷായുടെ നിരീക്ഷണം.
Also read ‘കിട്ടി കിട്ടി, ദേ പോയി…’; ശ്രേയസ് അയ്യരുടെ കയ്യില്‍ നിന്ന് റെയ്‌ന രക്ഷപ്പെട്ടത് ഭാഗ്യത്തിന്
2014ല്‍ അധികാരത്തിലെത്തിയ മോദി 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ അമിത് ഷാ ഇതില്‍ യുഎസ്, നേപ്പാള്‍, ജപ്പാന്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയിരുന്നെന്നും വ്യക്തമാക്കി.
മന്‍മോഹന്‍ സിങ്ങ് ആദ്യ ഘട്ടത്തില്‍ 35 തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്നെന്നും അതില്‍ 144 ദിസങ്ങള്‍ പുറം രാജ്യങ്ങളില്‍ ചെലവിട്ടിട്ടുണ്ടെന്നും പറഞ്ഞ അമിത് ഷാ രണ്ടാം ഘട്ടത്തില്‍ 38 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ 161 ദിവസങ്ങളും ചെലവിട്ടിട്ടുണ്ടെന്നും പറഞ്ഞു. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാവുമെന്ന് അമിത് ഷാ പറഞ്ഞു.
1999 മുതല്‍ 2004 വരെയുള്ള എ.ബി വാജ്പേയിയുടെ ഭരണകാലത്ത് 19 തവണകളായി 26 രാജ്യങ്ങള്‍ മാത്രമാണ് സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ്ങ് രണ്ട് തവണ പ്രധാനമന്ത്രി കസേരയിലിരുന്നപ്പോഴാണ് ഇത്രയും യാത്ര നടത്തിയതെന്ന് അമിത് ഷായുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ ആറു രാജ്യങ്ങള്‍ രണ്ട് തവണയും ഇതിന് പുറമേ നിരവധി രാജ്യങ്ങളും സന്ദര്‍ശിച്ച മോദിയെയാണ് മന്‍മോഹന്‍ സിങ്ങുമായ് താരതമ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.