ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി. ഉടന്‍ ആശുപത്രി വിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കുറച്ച് ദിവസം അദ്ദേഹത്തോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെഗറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.
മേദാന്ത ഹോസ്പിറ്റലിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നു. നല്ല രീതിയില്‍ പരിചരിച്ച ജീവനക്കാരോടും പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് പോസീറ്റീവ് സ്ഥിരികരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും തന്റെ സമ്പര്‍ക്കത്തിലുള്ളവര്‍ എത്രയും പെട്ടെന്ന് നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
updating…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights : amit sha tests corona negative