| Saturday, 10th April 2021, 3:50 pm

'പോളിംഗ് സ്റ്റേഷന്‍ വെടിവെപ്പിന് അമിത് ഷാ ഗൂഢാലോചന നടത്തി'; അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സി.എ.പി.എഫ് വെടിവെയ്പ്പിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ എം.പി സൗഗതാ റോയി. ബി.ജെ.പിയുടെ ശ്രമങ്ങള്‍ ബംഗാളില്‍ നടക്കാതെ വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണെന്ന് സൗഗത റോയി പറഞ്ഞു.

ആക്രമണത്തിന് നേതൃത്വം കൊടുത്തത് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും റോയി പറഞ്ഞു.

ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് കേന്ദ്രസേനയും പിന്തുണ നല്‍കുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന ഈ ആക്രമണത്തിന് പിന്നിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന പദവിയില്‍ തുടരാന്‍ അമിത് ഷായ്ക്ക് യോഗ്യതയില്ല’, സൗഗതാ റോയി പറഞ്ഞു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത.

പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.ടി.ഐ, എ.എന്‍.ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ സി.എ.പി.എഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Amit Sha Responsible For Polling Booth Attack Says Trinamool Congress

We use cookies to give you the best possible experience. Learn more