ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി
Sports News
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2019, 10:07 pm

ഉസ്‌ബെകിസ്ഥാന്‍: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി. ഉസ്‌ബെകിസ്താന്റെ ഷഖോബിദിന്‍ സൊയ്‌റോവിനോട് പോരാടിയാണ് അമിത് പന്‍ഗല്‍ പരാജയപ്പെട്ടത്.

ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുക്ഷ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ വെള്ളിയാണ് അമിതിലൂടെ നേടാനായത്. റഷ്യയിലെ യെക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം. നേരത്ത വനിതാ വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ അമിത് വെങ്കലം നേടിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമീഷന്‍ ഓഫിസറാണ് ഹരിയാന സ്വദേശിയായ അമിത്.