ഓസീസിനെതിരെയുള്ള സൂര്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അമിത് മിശ്ര
Sports News
ഓസീസിനെതിരെയുള്ള സൂര്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അമിത് മിശ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 7:04 pm

ഓസ്ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ 208 റണ്‍സായിരുന്നു അവര്‍ക്ക് നേടാനായത്. ഇന്ത്യ 19.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.

തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന് ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 42 പന്തില്‍ നിന്ന് 80 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. 190.48 സ്‌ട്രൈക്ക് റേറ്റില്‍ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെടെ വെടിക്കെട്ട് പ്രകടനം നടത്തിയാണ് സൂര്യ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂര്യ ബൗളിങ് സമയം സമ്മര്‍ദത്തിലായിരുന്നെങ്കിലും ബാറ്റിങ്ങില്‍ അത് സമര്‍ത്ഥമായാണ് സൂര്യ കൈകാര്യം ചെയ്തതെന്ന് പറയുകയാണ് ഇന്ത്യന്‍ താരം അമിത് മിശ്ര.

‘ഒന്നാം ടി-ട്വന്റി അവന്‍ മുന്നില്‍ നിന്നും നയിച്ചു. സ്‌കൈ ഇന്ത്യയുടെ ബൗളിങ് സമയം സമ്മര്‍ദത്തിലായിരുന്നു, പക്ഷെ ബാറ്റിങ്ങില്‍ അവന്‍ അത് സമര്‍ത്ഥമായി കൈകാര്യം ചെയ്തു. അവന്‍ വരും മത്സരങ്ങളിലും ഈ രീതി തുടരണം,’ മിശ്ര പറഞ്ഞു.

 

ഓസീസിനോടുള്ള മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു. മത്സരത്തില്‍ ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവെച്ചു. അവസാനമാകുമ്പോഴേക്കും വീണ്ടും റണ്ണൗട്ടുകള്‍ വില്ലന്‍ ആയപ്പോള്‍ റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-ട്വന്റി മത്സരം നടക്കാനിരിക്കുകയാണ്. ഓസീസുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് സൂര്യയും സംഘവും ഇറങ്ങുന്നത്. മത്സരത്തില്‍ ഓസീസ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

 

Content Highlight: Amit Mishra on Suriya’s captaincy against Aussies