| Wednesday, 28th November 2018, 9:37 pm

മന്‍മോഹന്‍ സിങ്ങിന്റെ വീഡിയോ എഡിറ്റ് ചെയ്ത് വ്യാജപ്രചരണവുമായി ബി.ജെ.പി ഐ.ടി സെല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസാരം എഡിറ്റ് ചെയ്ത് വ്യാജ പ്രചരണവുമായി ബി.ജെ.പി ഐ.ടി സെല്‍മേധാവി അമിത് മാളവ്യയും മഹിളാ മോര്‍ച്ച സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് പ്രീതി ഗാന്ധിയും. മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ നല്ലതാണെന്ന് മന്‍മോഹന്‍ സിങ്ങ് പറയുന്ന എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിച്ചത്.

പ്രധാനമന്ത്രിയായിരിക്കെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകളുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത് (My relationships with the government of Madhya Pradesh, the government of Chhattisgarh were very good. We never discriminated against BJP-ruled states.”) മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍ നല്ലതാണെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി പ്രചരിപ്പിക്കുകയാണ് ചെയ്തത്.

മധ്യപ്രദേശിലും മിസോറാമിലും ഇന്ന് പോളിങ്ങ് നടന്നിരുന്നു. ഇന്നലെയാണ് ബി.ജെ.പി നേതാക്കള്‍ ഈ വ്യാജവീഡിയോ പുറത്തിറക്കിയത്.

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകമായ Fables of Fractured Timse ന്റെ പ്രകാശന ചടങ്ങില്‍ മന്‍മോഹന്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണിത്. ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ മോദി നടത്തുന്ന പ്രസംഗങ്ങളെ കുറിച്ച് മന്‍മോഹന്‍ സംസാരിച്ചത്.

We use cookies to give you the best possible experience. Learn more